2024 ജൂലൈ 18 വ്യാഴം
BREAKING NEWS
👉ലോകപ്രശസ്ത ഹൃദയ ശസ്ത്രക്രീയാ വിദഗ്ധൻ ഡോ.എം എസ് വല്യത്താൻ (90) അന്തരിച്ചു.ഇന്നലെ രാത്രി കർണ്ണാടകത്തിലെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. 👉മാർത്താണ്ഡ വർമ്മ ശങ്കരൻ വലിയത്താൻ അഥവാ എം. എസ്. വലിയത്താൻ ജനിച്ചത് 1934 മെയ് 24നാണ്. 👉തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആദ്യ ഡയറക്ടർ ആയിരുന്നു.
ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ മുൻ പ്രസിഡന്റും ഇന്ത്യാ ഗവൺമെന്റിന്റെ ദേശീയ ഗവേഷണ പ്രൊഫസറുമായിരുന്നു. 👉ഇന്ത്യയിലെ ആരോഗ്യ സാങ്കേതികവിദ്യയ്ക്ക് നൽകിയ സംഭാവനകൾക്ക് 2005 ൽ പത്മവിഭൂഷൻ അവാർഡ് ലഭിച്ചു. 👉1999 ൽ ഫ്രഞ്ച് സർക്കാർ നൽകിയ ബഹുമതിയായ ഓർഡ്രെ ഡെസ് പാംസ് അക്കാഡെമിക്സിൽ അദ്ദേഹത്തെ ഷെവലിയറാക്കി.

👉കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകൾക്ക് അവധി ബാധകമല്ല.
👉കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന നാല് സ്ക്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്.

🌴കേരളീയം🌴
🙏സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടും 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്
പ്രഖ്യാപിച്ചിരിക്കുന്നത്.
🙏തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്. അതേസമയം കനത്ത മഴ തുടരുന്ന വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.
🙏 കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് കോഴിക്കോട് ജില്ലാ കളക്ടറും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

🙏 തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട് ദുരന്തത്തില്‍ വിമര്‍ശനവുമായി കേരള ഹൈക്കോടതി. മാലിന്യം തോട്ടില്‍ തള്ളുന്നത് ആളുകളെ കൊല്ലുന്നതിന് തുല്യമാണെന്നും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ ജനത്തിന്റെ കണ്ണ് തുറപ്പിക്കുന്ന ഇടപെടലുണ്ടാവണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
🙏 ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റെയില്‍വേക്ക് നോട്ടീസ് അയച്ചു. ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഏഴ് ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
🙏 രണ്ട് ദേശീയ പാതകളുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സഹായം. എറണാകുളം ബൈപാസ് , കൊല്ലം – ചെങ്കോട്ട എന്നീ ദേശീയ പാതകളുടെ നിര്‍മാണത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. ദേശീയപാത അതോറിറ്റിയുമായി ചേര്‍ന്ന് പദ്ധതികള്‍ മുന്നോട്ട് കൊണ്ട് പോകുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി.

🙏 മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്സ് തികയും. ഏറെ വേദനിപ്പിച്ച വേര്‍പാടിന്റെ ഓര്‍മ്മയിലാണ് രാഷ്ട്രീയ കേരളം. സംസ്ഥാന വ്യാപകമായി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ പുതുക്കാനായി നിരവധി അനുസ്മരണ പരിപാടികളാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്നത്.
🙏 കണ്ണൂര്‍ ചെങ്ങളായില്‍ നിന്നും പുരാവസ്തു വകുപ്പ് കണ്ടെത്തിയത് 200 വര്‍ഷം പഴക്കമുള്ള വസ്തുക്കള്‍. ഇതില്‍ ഇന്‍ഡോ ഫ്രഞ്ച് നാണയവും വീരരായന്‍ പണവും ഉള്‍പ്പെടുന്നു. അറക്കല്‍ രാജവംശം ഉപയോഗിച്ച നാണയങ്ങളുമുണ്ട് ഇവയില്‍.

🙏 ശുചീകരണത്തിന് റോബോട്ടിക് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി തിരുവനന്തപുരം വിമാനത്താവളം. ഇതിനായി തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമായ ജെന് റോബോട്ടിക്‌സ് കമ്പനി വികസിപ്പിച്ച ആധുനിക റോബോട്ടാണ് വിമാനത്താവളത്തില്‍
ഉപയോഗിക്കുക.
🙏 തിരുവനന്തപുരത്ത് ഒരു കോളറ കേസ് കൂടി സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 129 പേര്‍ക്കാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത് . 36 പേര്‍ക്ക് എച്ച്1 എന്‍1 ഉം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 12,508 പേരാണ് 24 മണിക്കൂറിനിടെ പനി ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്. ഒരു ഡെങ്കി മരണവും ഒരു വെസ്റ്റ്നൈല്‍ മരണവും സംശയിക്കുന്നതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

🇳🇪 ദേശീയം 🇳🇪
🙏 ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി. സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും കേസില്‍ ഇടക്കാല ജാമ്യം തേടിയുമാണ് കെജ്രിവാള്‍ ഹൈക്കോടതിയെ സമീപിച്ചത്. തെളിവുകള്‍ ഇല്ലാതിരുന്നിട്ടും കെജ്രിവാള്‍ ജയില്‍ മോചിതന്‍ ആകാതിരിക്കാന്‍ വേണ്ടിയാണ് സിബിഐ അറസ്റ്റ് ചെയ്തത് എന്ന് കെജരിവാളിന്റെ അഭിഭാഷകനായ അഭിഷേക് മനു സിംഘ്വി ചൂണ്ടികാട്ടി.
🙏 ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സി.ബി.ഐ അ
റസ്റ്റ് ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനിലയില്‍ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകന്‍. ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉറക്കത്തിനിടെ അപകടകരമാംവിധം താഴുന്നുവെന്ന് അഭിഭാഷകനായ മനു അഭിഷേക് സിംഘ്വി കോടതിയില്‍ പറഞ്ഞു. ഹര്‍ജി കോടതി വിധി പറയാനായി മാറ്റി.

🙏 മഴക്കെടുതിയില്‍ അസമില്‍ ഇതുവരെ 109 പേര്‍ മരിച്ചു. പതിനെട്ട് ജില്ലകളിലായി ആറുലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചു. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 6 പേര്‍ കൂടി മരിച്ചു. 22 ജില്ലകളില്‍ 1500 ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തിലാണ്. നിലവില്‍ മഴക്ക് ശമനമുണ്ടെങ്കിലും വീണ്ടും മണ്‍സൂണ്‍ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
🙏 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലേറ്റ തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സംസ്ഥാന ബി ജെ പിയില്‍ പൊട്ടിത്തെറി. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി രാജി സന്നദ്ധത അറിയിച്ചതാണ് ഏറ്റവും പുതിയ വാര്‍ത്ത. ദില്ലിയിലെത്തി പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ച് നരേന്ദ്ര മോദിയെയും ജെ പി നദ്ദയെയും നേപരില്‍ കണ്ടാണ് ഭൂപേന്ദ്ര ചൗധരി രാജി സന്നദ്ധത അറിയിച്ചത്. അതിനിടയില്‍ ബി ജെ പിക്കുള്ളില്‍ തന്നെ ‘ഓപ്പറേഷന്‍ താമര’ തുടങ്ങിയെന്ന് അഖിലേഷ് യാദവ് പരിഹസിച്ചു.

🙏 യുപിയിലെ ബിജെപി നേതാക്കള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി അറിയിച്ച പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലുമായി യോഗി കൂടികാഴ്ച നടത്തി. ഇന്നലെ രാത്രി ലക്നൗവിലെ രാജ്ഭവനിലെത്തിയാണ് യോഗി ഗവര്‍ണറെ കണ്ടത്. അതേസമയം, ഇന്ന് വൈകീട്ട് ചേരുന്ന മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.
🙏 അസമിലെ മുസ്ലിം ജനസംഖ്യ ഇന്ന് 40 ശതമാനത്തിലെത്തിയെന്നും ഇതെനിക്ക് രാഷ്ട്രീയ പ്രശ്‌നമല്ല, നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സംസ്ഥാനത്തെ ജനസംഖ്യാനുപാതത്തില്‍ മാറ്റമുണ്ടാകുന്നത് ഗുരുതരമായ വിഷയമാണെന്ന് സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യയിലെ വര്‍ധനവ് ചൂണ്ടിക്കാട്ടി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു .
🙏 മഹാരാഷ്ട്രയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഗഡ്ചിരോളി ജില്ലയിലെ കാന്‍കര്‍ അതിര്‍ത്തി മേഖലയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടിനുമിടയിലാണ് സംഭവം. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്.

🇦🇴 അന്തർദേശീയം 🇦🇽
🙏 ഒമാനില്‍ എണ്ണക്കപ്പല്‍ മറിഞ്ഞ് ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെയുള്ള ജീവനക്കാരെ കാണാതായ സംഭവത്തില്‍ എട്ട് ഇന്ത്യക്കാരെയും ഒരു ശ്രീലങ്കന്‍ പൗരനെയും ഉള്‍പ്പെടെ ഒമ്പതുപേരെ ഇന്ത്യന്‍ നാവിക സേന രക്ഷപ്പെടുത്തിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
🙏നാവിക സേനയുടെ ഐ.എന്‍.എസ്. തേജ് നടത്തിയ തിരച്ചിലിലാണ് ഇവരെ രക്ഷിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇക്കഴിഞ്ഞ 15നാണ് ഒമാന്‍ തീരത്ത് 13 ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെ 16 പേരടങ്ങുന്ന ജീവനക്കാരെ കാണാതായത്.