മാവോയിസ്റ്റ് മനോജിനെ കൊച്ചിയില്‍ നിന്ന് ഭീകരവിരുദ്ധസേന പിടികൂടി

Advertisement

കൊച്ചി.എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് മാവോയിസ്റ്റ് മനോജിനെ ഭീകരവിരുദ്ധസേന പിടികൂടി. സംഘടന പ്രവർത്തനത്തിന് വേണ്ടി ബ്രഹ്മപുരത്തെ ഫ്ലാറ്റിൽ നിന്ന് പണം വാങ്ങി വരുമ്പോഴാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.14 യുഎപിഎ കേസിലെ പ്രതിയാണ് വിയ്യൂർ സ്വദേശിയായ മനോജ് .മനോജിന് ഭീകര പ്രവർത്തനത്തിന് പണം നൽകിയ ബിനോയിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്

വയനാട്ടിൽ കുഴി ബോംബ് സ്ഫോടനം ഉൾപ്പെടെ നടത്തിയ കേസിൽ പോലീസ് അന്വേഷിക്കുന്ന ആളാണ് മനോജ് .പൊതു തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ദിവസം ആയുധവുമായി കമ്പമലയിൽ എത്തിയ സംഘത്തിലും ഇയാൾ ഉണ്ടായിരുന്നു . 14യുഎപിഎ കേസിൽ പ്രതിയാണ് സുരക്ഷ ഏജൻസികളുടെ കണ്ണുവെട്ടിച്ച് എറണാകുളത്ത് എത്തിയത്.ബ്രഹ്മപുരത്തിന് സമീപത്തെ ഫ്ലാറ്റിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് പണം നൽകുന്ന ബിനോയിൽ ‘നിന്ന് ഫണ്ട് സ്വീകരിക്കാനാണ് മനോജ് എത്തിയത്.ഇവിടുത്തെ ഫ്ലാറ്റിൽ മനോജ് എത്തിയ
സിസിടിവി ദൃശ്യങ്ങളും എ ടി എസ് കണ്ടെത്തി.ഇവിടെനിന്ന് പുറപ്പെട്ട മനോജിനെ പിന്തുടർന്നാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വച്ച് പിടികൂടിയത്.മനോജിനെ അങ്കമാലിയിലെ ഭീകരവിരുദ്ധ സേനയുടെ ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.എറണാകുളം നഗരത്തിൽ മൂന്നിലധികം പേർ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് പണം നൽകുന്നു എന്ന വിവരവും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു.ഇതിൽ ഒരാളാണ് നിലവിൽ അറസ്റ്റിലായ മനോജിനൊപ്പം കസ്റ്റഡിയിൽ എടുത്തിരിക്കുന്ന ബിനോയ് . ‘ഇയാളുടെ ബാങ്ക് ഇടപാട് വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.കൊച്ചിയിലെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അർബൻ നക്സലുകൾ പ്രവർത്തിക്കുന്നു എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സജീവമായി മാവോയിസ്റ്റ് സംഘത്തിൽ പ്രവർത്തിക്കുന്ന ഒരാളെ കൊച്ചി നഗരത്തിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുന്നത്.

Advertisement