സ്കൂൾ ബസ് കനാലിലേയ്ക്ക് മറിഞ്ഞു,വിദ്യാർത്ഥികൾക്ക് പരിക്ക്

Advertisement

പാലക്കാട്: ആലത്തൂർ കാട്ടുശേരി വാവോലിയിൽ സ്കൂൾ ബസ് കനാലിലേയ്ക്ക് മറിഞ്ഞു. വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്ക്. 24 കുട്ടികൾ ബസിൽ ഉണ്ടായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 4.15 -ഓടെ സംഭവം. ആലത്തൂർ എ.എസ്.എം.എം. എച്ച്.എസ്.എസിന്റെ സ്കൂൾ ബസിനാണ് അപകടം ഉണ്ടായത്.
നിയന്ത്രണംവിട്ട ബസ് കനാലിലേക്ക് മറിയുകയായിരുന്നു. ആലത്തൂരിൽനിന്ന് ഗാന്ധി ജങ്ഷൻ കാട്ടുശ്ശേരി വഴി ആർ. കൃഷ്ണൻ റോഡിലൂടെ ഇരട്ടക്കുളത്തേക്ക് പോകുകയായിരുന്നു ബസ്.