തിരുവനന്തപുരം:
നേടുന്ന അറിവുകൾ സമന്വയിപ്പിക്കുകയും സംസാരിക്കുകയും ചെയ്യുമ്പോൾ മാത്രമേ മാറ്റങ്ങൾ സാധ്യമാകുകയുള്ളുവെന്ന് സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺ വില്യം പൊളിമെറ്റ്ല പറഞ്ഞു.’ സാൽവേഷൻ ആർമിയുടെ നേതൃത്വത്തിൽ ‘നമുക്കും സംസാരിക്കാം’ എന്ന വിഷയത്തിൽ ആരംഭിച്ച ത്രിദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലഘട്ടത്തെ ദൈവ
ശാസ്ത്ര പരമായി വിലയിരുത്തുകയും സഹജീവികളെ വിശ്വസിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പ്രോഗ്രാം സെക്രട്ടറി ലെഫ്.കേണൽ എൻ ഡി ജോഷ്വാ അധ്യക്ഷനായി. നാഷണണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യാ എക്സിക്യൂട്ടീവ് സെക്രട്ടറി റവ.ഡോ.റിബിൻ ജോൺ, എൻ സി സി ഐ പ്രോഗ്രം എക്സിക്യൂട്ടീവ് റവ.ഡോ.എസ് ഡി ദേവ ജ്യോതി കുമാർ, സാൽവേഷൻ ആർമി വനിതാ ശുശ്രൂഷ്കളുടെ സംസ്ഥാന പ്രസിഡൻ്റ് കേണൽ രത്നസുന്ദരി പൊളിമെറ്റ്ല എന്നിവർ പ്രസംഗിച്ചു. നാളെ (ശനി) നടക്കുന്ന സമാപന യോഗത്തിൽ മുഖ്യ കാര്യ ദർശി ലെഫ്.കേണൽ ഗുർണ്ണാം മസി സന്ദേശം നൽകും.