തിരുവനന്തപുരം .രഹസ്യ ഡ്രൈവുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടത്തുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഹോട്ടലുകളിലെ ജീവനക്കാരുടെ ഹെൽത്ത് കാർഡ് പരിശോധന കർശനമാക്കും. നിലവിൽ നടക്കുന്ന പരിശോധനയ്ക്ക് പുറമെയാണ് രഹസ്യ ഡ്രൈവ്. പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി പരിശോധന ഊർജമതമാക്കാൻ ആരോഗ്യ മന്ത്രിയുടെ നിർദ്ദേശം. ഹോട്ടലുകളിലെ വെള്ളമടക്കമുള്ളവ പരിശോധിക്കും
രണ്ടുദിവസമായി തുടർന്ന സ്പെഷ്യൽ ഡ്രൈവിൽ 107 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. ഹെൽത്ത് കാർഡ് ഇല്ലാത്തവരെ ഹോട്ടലുകളിൽ ജോലിക്ക് വെക്കരുതെന്ന് കർശന നിർദേശം