എറണാകുളത്ത് H1 N1 ബാധിച്ച് നാല് വയസുകാരൻ മരിച്ചു

Advertisement

കൊച്ചി.എറണാകുളത്ത് H1 N1 ബാധിച്ച് നാല് വയസുകാരൻ മരിച്ചു. മരിച്ചത് ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോൺ ലിബു. ഇന്നലെയാണ് പനിബാധിതനായ ലിയോണിനെ ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച് വൺ എൻ വൺ പോസിറ്റീവായിരുന്നു എന്ന് ആശുപത്രി സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് പനി കണക്ക് കുറവില്ലാതെ തുടരുകയാണ്. കഴിഞ്ഞ ഒരു ദിവസം മാത്രം പനിബാധിച്ച് ചികിത്സ തേടിയത് 12, 678 പേരാണ്. പനി മരണവും ആശങ്കപ്പെടുത്തുന്നു. പനി ബാധിച്ച് കഴിഞ്ഞദിവസം നാലുപേരാണ് സംസ്ഥാനത്ത് മരിച്ചത്. പനി ബാധിതരിൽ ഡെങ്കിപ്പനി , എലിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നതും ആരോഗ്യ വകുപ്പ് ഗൗരവത്തോടെ കാണുന്നു. ഏറ്റവും അധികം പനിബാധിതർ ഉള്ളത് മലപ്പുറത്താണ്. മഴ കൂടി കനത്ത പശ്ചാത്തലത്തിൽ പനി ബാധിതരുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കും. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്