ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിടെ കരാർ തൊഴിലാളി മരിച്ച സംഭവം, പ്രതിഷേധം കടുപ്പിക്കാൻ യുഡിഎഫ്

Advertisement

തിരുവനന്തപുരം. ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിടെ കരാർ തൊഴിലാളി ജോയി മരിച്ച സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ യുഡിഎഫ്. ഇന്ന് നഗരസഭ ഓഫീസ് യുഡിഎഫ് ഉപരോധിക്കും. രാവിലെ എട്ട് മണി മുതലാണ് ഉപരോധ സമരം. ഉച്ചയ്ക്ക് കൗൺസിലും ചേരുന്നുണ്ട്. യോഗത്തിൽ മേയർക്കെതിരെ വിമർശനം കടുപ്പിക്കാനാണ് പ്രതിപക്ഷ കൗൺസിലർമാരുടെ തീരുമാനം. അതേസമയം മഴ കനത്തതോടെ തലസ്ഥാനത്തെ മാലിന്യ നീക്കം കൂടുതൽ ഊർജിതമാക്കാനാണ് നഗരസഭയുടെ ആലോചന