കോഴിക്കോട് :ബീച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ മോശമായി പെരുമാറിയതായി പരാതി. ഫിസിയോതെറാപ്പിക്ക് എത്തിയ പെൺകുട്ടിയെ ചികിത്സക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന
പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ വെള്ളയിൽ പോലീസ് കേസെടുത്തു. പ്രതി അടുത്തിടെ മറ്റൊരു ജില്ലയിൽ നിന്ന് സ്ഥലം മാറി എത്തിയ ആളാണെന്ന് പോലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയായ ആരോഗ്യ പ്രവർത്തകനെ സസ്പെൻഡ് ചെയ്യാൻ മന്ത്രി വീണാ ജോർജ് ഉത്തരവിട്ടു.
സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വഷണവും പ്രഖ്യാപിച്ചു.
Home News Breaking News ബീച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺകുട്ടിയോട് അതിക്രമം കാട്ടിയ ആരോഗ്യപ്രവർത്തകനെ സസ്പെൻഡ് ചെയ്യും