പത്തനംതിട്ട. വനംവകുപ്പിനെതിരായ വെല്ലുവിളി തുടർന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു . പന്നിയെ വെടിവെച്ച് കൊന്ന് കഴിച്ചവർക്കെതിരെ കേസെടുക്കാൻ വന്നാൽ വനംവകുപ്പ് അധികൃതരെ കൈകാര്യം ചെയ്യാനാണ് തീരുമാനമെന്ന് ഉദയഭാനു പറഞ്ഞു .കലഞ്ഞൂർ പാടം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിപിഐഎം നേതൃത്വത്തിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയാണ് ഉദയഭാനുവിന്റെ പരാമർശം
പന്നിയെ വെടിവെച്ചുകൊന്നു പാചകം ചെയ്ത് കഴിച്ച രണ്ടുപേരെ കഴിഞ്ഞദിവസം വനവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി
അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തിരുന്നു.ഇതാണ് സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിനെ ഏറ്റവും ഒടുവിൽ പ്രകോപിപ്പിച്ചിരിക്കുന്നത് .പന്നിയെ വെടിവയ്ക്കുമെന്നും പാചകം ചെയ്തു കഴിക്കുമെന്നും വീണ്ടും ആവർത്തിക്കുന്നു സിപിഐഎം ജില്ലാ സെക്രട്ടറി
വന്യജീവി ആക്രമണങ്ങളിൽ വനംവകുപ്പ് നിസ്സംഗ നിലപാട് സ്വീകരിക്കുന്നു എന്ന് ആരോപിച്ച സിപിഐഎം നേതൃത്വത്തിൽ കലഞ്ഞൂർ പാടം ഫോറസ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ പി ഉദയഭാനുവിന്റെ പരാമർശം.പട്ടയഭൂമിയിൽ നിന്ന് വനംവകുപ്പിന്റെ അനുമതിയില്ലാതെ തന്നെ മരം മുറിക്കുന്ന നടപടി സി പി ഐ എം നേതൃത്വത്തിൽ ഇപ്പോഴും തുടരുകയാണ്