ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു

Advertisement

ലഖ്നൗ. ഉത്തർപ്രദേശിലെ ഉന്നാവോയിൽ ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു.അമിത വേഗത്തിലെത്തിയ സ്‌കോർപിയോ കാർ ട്രക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.ഡൽഹിയിൽ നിന്നും അയോദ്ധ്യ യിലേക്ക് പോകുകയായിരുന്ന സ്കോർ പിയോ കാർ ആണ് അപകടത്തിൽ പെട്ടത്.അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.അപകടത്തിനു പിന്നാലെ ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് അറിയിച്ചു.