കുടിശ്ശികയായ ക്ഷേമപെന്‍ഷന്‍ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചു കൂടേയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

Advertisement

കുടിശ്ശികയായ ക്ഷേമപെന്‍ഷന്‍ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചു കൂടേയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. ക്ഷേമപെന്‍ഷന്‍ കിട്ടാത്തത് ചൂണ്ടിക്കാട്ടി ഇടുക്കി സ്വദേശി മറിയക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇപ്രകാരം ചോദിച്ചത്.
ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഷ്താഖ് മുഹമ്മദ്, ജസ്റ്റിസ് എസ് മനു എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. പെന്‍ഷന്‍ നല്‍കുന്നതിലേക്കുള്ള കേന്ദ്ര സര്‍ക്കാര്‍ വിഹിതവും, സെസ് വഴി ലഭിക്കുന്ന തുക ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.
കേന്ദ്ര വിഹിതവും സെസ് വിഹിതവും ലഭിച്ചിട്ടും പെന്‍ഷന്‍ നല്‍കുന്നില്ല എന്ന് മറിയക്കുട്ടിയുടെ അഭിഭാഷക ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കുറച്ചെങ്കിലും പെന്‍ഷന്‍ നല്‍കിക്കൂടേ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചത്. കേസ് മാസം 30ന് കോടതി വീണ്ടും പരിഗണിക്കും.

Advertisement