പിണറായിയുടെയും റിയാസിന്‍റെയും പേരില്‍ വ്യാജ രേഖകള്‍ ചമച്ച് തട്ടിപ്പ് , യുവാവ് പിടിയില്‍

Advertisement

പട്ടാമ്പി. മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും പേരില്‍ വ്യാജ രേഖകള്‍ ചമച്ച് തട്ടിപ്പ് നടത്തിയ യുവാവ് പട്ടാമ്പിയില്‍ അറസ്റ്റില്‍.മുളയന്‍കാവ് സ്വദേശി ആനന്ദിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.സര്‍ക്കാരില്‍ നിന്ന് 64 കോടി രൂപ കിട്ടാനുണ്ടെന്നായിരുന്നു ഇയാള്‍ ഇടപാടുകാരോട് പറഞ്ഞിരുന്നത്


ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് മുതുതല സ്വദേശി കിഷോറില്‍ നിന്ന് 61 ലക്ഷം രൂപയാണ് ഇയാള്‍ കൈപ്പറ്റിയത്. പണം തിരികെ ചോദിക്കുമ്പോള്‍,സര്‍ക്കാരില്‍ നിന്നും തനിക്ക് 64 കോടി ലഭിക്കാനുണ്ടെന്ന് പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.ഇത് വിശ്വസിക്കാനായി മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പിട്ടെന്ന രൂപത്തിലുള്ള വ്യാജ ലെറ്റര്‍ഹെഡും ഇയാള്‍ കാണിച്ചു.സര്‍ക്കാരില്‍ നിന്നുള്ള പണം വേഗം ലഭിക്കാനായി 98000 രൂപ മന്ത്രി പിഎ മുഹമ്മദ് റിയാസിന് കൈക്കൂലി നല്‍കിയതായുള്ള പേടിഎം സ്‌ക്രീന്‍ ഷോട്ടും പ്രതി പരാതിക്കാരന് നല്‍കി.അപകടം മനസ്സിലാക്കിയ പരാതിക്കാരന്‍ പട്ടാമ്പി പോലീസിനെ സമീപിക്കുകയായിരുന്നു.

പോലീസ് പരിശോധനയില്‍ പ്രതിയുടെ വീട്ടില്‍ നിന്ന് വ്യാജ രേഖകളും അത് നിര്‍മിക്കാനുപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തു.പ്രതിക്കാരനും പ്രതിയും തമ്മിലുള്ളത്.ധനകാര്യ ജോയിന്റ് സെക്രട്ടറിയുടെ പേരിലും പ്രതി വ്യാജ രേഖയുണ്ടാക്കിയതായി പോലീസ് കണ്ടെത്തി.പ്രതിയെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisement