ആലപ്പുഴ: അഴമേറിയ വേമ്പനാട്ട് കായൽ ഏഴ് കിലോമീറ്ററോളം നീന്തികടക്കാനൊരുങ്ങുകയാണ് ആറ് വയസ്സുള്ള വിദ്യാർത്ഥി. അതി സാഹസികമായ ഈ ഉദ്യമത്തിലൂടെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കാനുള്ള ഒരുക്കത്തിൽ ആണ് മുവാറ്റുപുഴ കനേഡിയൻ സെൻട്രൽ സ്കൂൾ വിദ്യാർത്ഥി യായ ശ്രാവൺ എസ് നായർ.
2024 ഫെബ്രുവരി 28 തീയതി വാരപ്പെട്ടി പഞ്ചായത്തിന്റെ ആഭി മുഖ്യത്തിൽ പഞ്ചായത്തിന്റെ പരിധിയിലുള്ള എട്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക് സൗജന്യ നീന്തൽ പരിശീലനം കൊടുത്തിരുന്നു. അന്ന് ശ്രാവണിന് 5 വയസായിരുന്നു പ്രായം. സഹോദരി ശ്രേയയുടെ ഒപ്പം നീന്തൽ കാണാൻ വന്ന ശ്രാവണിന് നീന്തൽ പഠിക്കണം എന്ന ആഗ്രഹം അവൻ പരിശീലകൻ ബിജു തങ്കപ്പൻ സാറിനോടും പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായരോടും അവതരിപ്പിച്ചു. അവർ അത് അംഗീകരിച്ചു.
ചുരുങ്ങിയ കാലം കൊണ്ട് നീന്തലിൽ മികച്ച പ്രെകടനം കാഴ്ച വെച്ച് തുടങ്ങിയ ശ്രാവണിനെ കൂടുതൽ ഉന്നതിയിൽ എത്തിക്കണമെന്ന് പരിശീലകനും വേൾഡ് റെക്കോർഡ് വിന്നറുമായ ബിജു തങ്കപ്പന് ആശയമുദിച്ചത്. മാതാപിതാക്കളായ കോതമംഗലം വാരപ്പെട്ടി ഇളങ്ങവം ശ്രീജഭവനിൽ ശ്രീജിത്തിന്റെയും രഞ്ചുഷയുടെയും സഹോദരി ശ്രേയയുടെയും അച്ഛമ്മ സരളയുടെയും പിന്തുണ കൂടിയായപ്പോൾ കാര്യങ്ങൾ എളുപ്പമായി.