സംസ്ഥാനത്ത് കനത്ത മഴ തുടരും; വയനാട് ജില്ലയിൽ ശനിയാഴ്ച അവധി: 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Advertisement

തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്റ്റർ അവധി പ്രഖ്യാപിച്ചു. മുൻ കൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും , പിഎസ് സി പരീക്ഷകൾക്കും മാറ്റമില്ല.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. മഴ ശക്തമായതോടെയാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമഴയാണ് പ്രവചിച്ചിരിക്കുന്നത്.

ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. മഴ കനക്കുന്ന സാഹചര്യത്തിൽ സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ക്യാംപുകളിലേക്ക് മാറണമെന്നും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.