കണ്ണൂരിൽ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം

Advertisement

കണ്ണൂര്‍. കണ്ണൂരിൽ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം. പരിയാരം ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു സ്വകാര്യ ആശുപത്രിയിലേക്കാണ് വന്നത്. ബേബി മെമ്മോറിയൽ ആശുപത്രിയിൽ നിന്ന് നാളെ ഒന്നു കൂടി സ്ഥിരീകരിക്കാനായി സാംപിൾ അയക്കും. കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ് എന്ന് കുട്ടിയെ ചികിൽസിക്കുന്ന ഡോക്ടർ. പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതിനാല്‍ ജർമ്മനിയിൽ നിന്ന് എത്തിച്ച മരുന്ന് ഉൾപ്പടെ നൽകി ചികിൽസ തുടങ്ങി . രോഗം സ്ഥിരീകരിച്ചതിൽ വ്യക്തത വരുത്താൻ പോണ്ടിച്ചേരിയിലെ ലാബിലേക്ക് ഇന്ന് സാംപിൾ അയക്കും കുട്ടിയുടെ ആരോഗ്യനില ഡോക്ടർ നിരീക്ഷിച്ചു വരികയാണ്. കണ്ണൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം പ്രാഥമികമായി സ്ഥിരീകരിച്ചത് .

അതേ സമയം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി ചികിൽസയിലുള്ള പതിനാലു വയസുകാരൻ മൂന്ന് ദിവസത്തിനകം ആശുപത്രി വിടും.