2024 ജൂലൈ 20 ശനി
BREAKING NEWS
👉കുവൈറ്റിൽ അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു.
👉ആലപ്പുഴ തലവടി നീരേറ്റുപുറം മുളയ്ക്കലിൽ മാത്യൂസ് മുളയ്ക്കൽ (ജിജോ- 40 ), ഭാര്യ ലിനി ഏബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് മരിച്ചത്.
👉കർണ്ണാടക അങ്കോലയിലെ ഷിരൂരിൽ മണ്ണിനടിയിൽപെട്ട ലോറിക്കുള്ളിൽ ഉള്ള കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് വീണ്ടും പുനഃരാരംഭിക്കും.
👉രാവിലെ 6.15 ഓടെ എൻ ഡിആർ എഫ് സംഘം അപകടസ്ഥലത്തെത്തി. രാവിലെ 8.30 ഓടെ ബംഗ്ലൂരിൽ നിന്നും എത്തിക്കുന്ന റഡാർ സംവിധാനം ഉപയോഗിക്കും.
👉 തിരച്ചിലിനായി ആന്ധ്രയിൽ നിന്നുള്ള എൻ ഡിആർ എഫ് സംഘം എത്തും.കേന്ദ്ര മന്ത്രി എച്ച് ഡി കുമാരസ്വാമി രാവിലെ അപകടസ്ഥലം സന്ദർശിക്കും.
👉ഗോവൻ തീരത്ത് കപ്പലിന് തീപിടിച്ച് ഫിലിപ്പിയൻസ് സ്വദേശിയായ കപ്പൽ ജീവനക്കാരൻ മരിച്ചു.കപ്പലിൽ ഉണ്ടായിരുന്നത് 21 ജീവനക്കാർ .
👉വിദ്യാർത്ഥി പ്രക്ഷോഭംബംഗ്ലാദേശിൽ കർഫ്യു പ്രഖ്യാപിച്ചു. മരണസംഖ്യ 105 ആയി.ഇന്ത്യയിൽ നിന്നുള ട്രയിൻ സർവ്വീസുകൾ നിർത്തി.
🌴 കേരളീയം 🌴
🙏 സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു. എന്നാല്‍ വടക്കന്‍ കേരളത്തിലെ ചില ജില്ലകളില്‍ രണ്ടു ദിവസംകൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കഴിഞ്ഞ ഒരാഴ്ച കേരളത്തില്‍ പെയ്തത് ശരാശരിയെക്കാള്‍ ഇരട്ടി മഴയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
🙏കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ടെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് രാവിലെ മുതല്‍ പുനഃരാരംഭിച്ചു.
🙏 ആമയിഴഞ്ചാന്‍തോട് ശുചീകരണ പ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ജോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ കൈമാറി. മന്ത്രി വി ശിവന്‍കുട്ടിയാണ് 10 ലക്ഷം രൂപ ജോയിയുടെ കുടുംബത്തിന് നല്‍കിയത്.
🙏 തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച ജോയിയുടെ കുടുംബത്തിന് സുപ്രീംകോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കണമെന്ന് വി ഡി സതീശന്‍. ജോയിയുടെ അമ്മയുടെ ചികിത്സാ ചെലവ് കോണ്‍ഗ്രസ് ഏറ്റെടുക്കും എന്നും അദ്ദേഹം പറഞ്ഞു .
🙏 ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ചില ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്നും ചിലര്‍ പുതുക്കിയിട്ടില്ലെന്നും കണ്ടെത്തി. ജോലി ചെയ്യുന്നവര്‍ നാലാഴ്ചക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നാണ് നിര്‍ദ്ദേശം.
🙏 കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടിയായി മൂന്ന് സര്‍വകലാശാലകളിലെ വിസി നിയമന സെര്‍ച്ച് കമ്മിറ്റി രൂപീകരണം തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവിടങ്ങളിലെ സെര്‍ച്ച് കമ്മിറ്റി നടപടികള്‍ക്കാണ് സ്റ്റേ .
🙏 വെറുപ്പിന്റെ രാഷ്ട്രീയം തൃശൂരില്‍ വിജയിച്ചുവെന്ന് ബിനോയ് വിശ്വം. ആലപ്പുഴയിലെയും തൃശൂരിലെയും തോല്‍വിക്ക് പ്രത്യേക അര്‍ഥമുണ്ട്. ആ പാഠം പഠിക്കും, തിരുത്തും. ‘എല്‍ഡിഎഫിന് എല്‍ഡിഎഫുകാര്‍ പോലും വോട്ട് ചെയ്തിട്ടില്ല. അത് മറച്ചു വെച്ചിട്ട് കാര്യമില്ല. ഇടതുപക്ഷത്തുമുണ്ട് കുറ്റം ചെയ്തവര്‍. അവര്‍ തിരുത്താന്‍ തയാറാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
🙏 കണ്ണൂരില്‍ മൂന്നര വയസ്സുള്ള ആണ്‍കുട്ടിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കുട്ടിയെ കഴിഞ്ഞ ദിവസം പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. പരിയാരം സ്വദേശിയായ കുട്ടി തൊട്ടടുത്ത വെള്ളച്ചാട്ടത്തില്‍ കുളിച്ചിരുന്നു.
🙏 മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയായ കുവൈത്തിലെ അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തില്‍ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. തിരുവല്ല നീരേറ്റുപുറം സ്വദേശികളായ മാത്യൂസും ലിനി ഏബ്രഹാമും മക്കളുമാണ് മരിച്ചത്.
🙏 കാട്ടാക്കടയില്‍ യുവതിയേയും യുവാവിനേയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട കുരുതംകോട് പാലക്കലില്‍ ഞാറവിള വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടത്. വീട്ടിലെ താമസക്കാരനായ പ്രമോദ് (35), ഇയാളുടെ സുഹൃത്ത് റീജ (45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
🇳🇪 ദേശീയം 🇳🇪
🙏 ഐഎഎസ് ട്രെയിനി പൂജ ഖേദ്ക്കര്‍ക്ക് എതിരെ കടുത്ത നടപടിയുമായി യു.പി.എസ്.സി. പരീക്ഷയ്ക്കുള്ള അപേക്ഷയില്‍ തന്നെ പേരും മാതാപിതാക്കളുടെ പേരും മാറ്റി പൂജ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. ഭാവിയില്‍ യുപിഎസ്.സി എഴുതുന്നതില്‍ നിന്നും പൂജയെ അയോഗ്യയാക്കി.
🙏 മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്ന് കെസി വേണുഗോപാല്‍. മുംബൈയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിന് ശേഷമായിരുന്നു പ്രതികരണം.
🙏 ഗവര്‍ണര്‍മാര്‍ക്കുള്ള പ്രത്യേക പരിരക്ഷ സംബന്ധിച്ച് വിശദപരിശോധനക്ക് സുപ്രീംകോടതി. സിവില്‍, ക്രിമിനല്‍ കേസുകളില്‍ ഗവര്‍ണര്‍മാര്‍ക്ക് ലഭിക്കുന്ന പരിരക്ഷയാണ് സുപ്രീം കോടതി പരിശോധിക്കുന്നത്. വിഷയത്തില്‍ അറ്റോര്‍ണി ജനറലിന്റെ സഹായം സുപ്രീം കോടതി തേടി.
🙏 ഉത്തര്‍പ്രദേശ് ബിജെപിയില്‍ തര്‍ക്കം നടക്കുന്നതിനിടെ ആര്‍എസ്എസ്- ബിജെപി സംയുക്ത യോഗത്തിന് ഇന്ന് തുടക്കം.കന്‍വര്‍ യാത്ര നിയന്ത്രണങ്ങളില്‍ സഖ്യകക്ഷികളില്‍ നിന്ന് എതിര്‍പ്പുയുര്‍ന്നെങ്കിലും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.
🇦🇽 അന്തർദേശീയം 🇦🇴
🙏 മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ബാധിച്ച ഗുരുതര പ്രശ്‌നത്തില്‍ വിശദീകരണവുമായി ക്രൗഡ്‌സ്ട്രൈക്ക്. വിന്‍ഡോസിന് സുരക്ഷ സേവനങ്ങള്‍ നല്‍കുന്ന സൈബര്‍ സെക്യൂരിറ്റി സ്ഥാപനമാണ് ക്രൗഡ്സ്ട്രൈക്ക്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ബാധിച്ച പ്രശ്‌നം കണ്ടെത്തിയെന്നും പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ് എന്നുമാണ് ക്രൗഡ്സ്ട്രൈക്കിന്റെ പ്രതികരണം.
🙏 ലോകവ്യാപകമായി മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലുണ്ടായ തകരാറിനെ തുടര്‍ന്ന് തങ്ങളുടെ 192 വിമാനസര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ. ഫ്ലൈറ്റ് റീബുക്കിങ്ങിനോ റീഫണ്ടിനോയുള്ള ഓപ്ഷന്‍ താത്ക്കാലികമായി ലഭ്യമല്ല.
🙏 ബംഗ്ലാദേശില്‍ കലാപത്തിലേക്ക് മാറിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ ഇതുവരെ 105 പേര്‍ കൊല്ലപ്പെട്ടു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗ്ളാദേശിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.
🙏 ഇന്ത്യയ്ക്ക് അമേരിക്കയുമായി വിയോജിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ചില വിഷയങ്ങളില്‍ ഇന്ത്യക്ക് സ്വതന്ത്ര നിലപാട് പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.
🏏 കായികം 🏏
🙏 വനിതാ ഏഷ്യാ കപ്പ് ടി20യില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് വിജയത്തുടക്കമിട്ട് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 19.2 ഓവറില്‍ 108 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യന്‍ വനിതകള്‍ 14.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി.