കോട്ടയം രാമപുരത്ത് കന്യാസ്ത്രീയെ മഠത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Advertisement

കോട്ടയം: രാമപുരത്ത് കന്യാസ്ത്രീയെ മഠത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി ‘ആൻ മരിയയാണ്(51) മരിച്ചത്.
പുതുവേലി മോർണിംഗ് സ്റ്റാർ മഠത്തിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവർക്ക് ഓർമക്കുറവും ആരോഗ്യപ്രശ്‌നങ്ങളും അലട്ടിയിരുന്നതായാണ് വിവരം.