നേരിയ കുറവ്, അടുത്ത ദിവസങ്ങളിലും മഴ തുടരും

Advertisement

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് നേരിയ കുറവ് സംഭവിച്ചെങ്കിലും അടുത്ത ദിവസങ്ങളിലും മഴ തുടരും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് കണ്ണൂർ കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മഴയുടെ ശക്തി കുറഞ്ഞതിനാൽ വരും ദിവസങ്ങളിൽ ഒരു ജില്ലയിലും ഓറഞ്ച് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. മലയോര മേഖലകളിൽ അടക്കം മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. കണ്ണൂർ കാസർകോട് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷുബ്ധം ആകാനും സാധ്യതയുണ്ട് . കേരളതീരത്ത് ഇന്ന് രാത്രി 11:30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും 2.5 മീറ്റർ മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Advertisement