അത് അങ്ങനെയൊന്നും അല്ല..,സംസ്ഥാന സർക്കാർ വിദേശകാര്യ സെക്രട്ടറിയെ നിയോഗിച്ചില്ല

Advertisement

തിരുവനന്തപുരം .സംസ്ഥാന സർക്കാർ വിദേശകാര്യ സെക്രട്ടറിയെ നിയോഗിച്ചു ഉത്തരവിറക്കിയിട്ടില്ലെന്നും വസ്തുതയ്ക്കു നിരക്കാത്ത വാർത്തയാണിതെന്നും ചീഫ് സെക്രട്ടറി വി വേണു. ഉത്തരവ് മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും ചീഫ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വിദേശകാര്യം കേന്ദ്രസർക്കാരിന്റെ വിഷയമാണെന്ന് അറിയാത്തവരല്ല സർക്കാരിൽ ഇരിക്കുന്നവർ. വിദേശ ഏജൻസികളുമായും എംബസികളുമായും സ്ഥാപനങ്ങളുമായും ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എക്സ്റ്റേണൽ കോ-ഓർഡിനേഷൻ ഡിവിഷൻ രൂപീകരിച്ചു. സമീപ കാലം വരെ സംസ്ഥാന സർവീസിൽ ഉണ്ടായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയ്ക്ക് ആയിരുന്നു ഇതിന്റെ ചുമതല.അദ്ദേഹം കേന്ദ്ര സർവീസിലേക്ക് പോയപ്പോൾ ചുമതല കെ വാസുകിക്ക് നൽകിയതാണെന്നും ചീഫ് സെക്രട്ടറിയുടെ വിശദീകരണം.