നിപ്പ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്

Advertisement

മലപ്പുറം. നിപ്പ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്..പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ പൂർണമായും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.മദ്രസ ട്യൂഷൻ സെൻററുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു.ചികിത്സയിലുള്ള പതിനാലുകാരന്റെ നില ഗുരുതരമായി തുടരുന്നു.ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ രാവിലെ മലപ്പുറം ഗസ്റ്റ് ഹൗസിൽ യോഗം ചേരും.

കുട്ടിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 214 പേർ നിരീക്ഷണത്തിൽ തുടരുകയാണ്.ഹൈറിസ്ക് വിഭാഗത്തിൽ നിലവിൽ 60 പേരാണ് ഉള്ളത്.
ഇവരുടെ മുഴുവൻ സ്രവം പരിശോധനക്കായ് വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ പൂർണമായും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
പൊതുജനങ്ങൾ കൂട്ടം കൂടാൻ പാടില്ല. രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ മാത്രമേ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടുള്ളു. മെഡിക്കൽ സ്റ്റോറുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല.സിനിമാ തിയേറ്ററുകൾ പ്രവർത്തിക്കുവാൻ പാട്ടില്ല. ഈ മേഖലയിലെ സ്കൂളുകൾ, കോളേജുകൾ, മദ്രസ്സകൾ അംഗനവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവക്കും നിയന്ത്രണം ഏർപ്പെടുത്തി.
അതേസമയം 14 കാരൻ്റെ റൂട്ട് മാപ്പ് ഇന്ന് പുറത്തുവിടും.രാവിലെ 10 മണിയോടെ ആരോഗ്യ മന്ത്രി വീണാ ജോർജന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും.