കോഴിക്കോട്: മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിൽ നിപ റിപ്പോർട്ട് ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 14കാരൻ മരണത്തിന് കീഴടങ്ങിയതോടെ സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.മലപ്പുറത്ത് കുട്ടിയുടെ അമ്മ ഉൾപ്പെടെ മൂന്ന് പേർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രാവിലെ 10.50ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. കുട്ടിക്ക് നിപയെന്ന് സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ സ്ഥിരീകരണം ഉണ്ടായിരുന്നു. കോഴിക്കോട് മെഡി. കോളജ് വൈറോളജി ലാബിലെ ഫലം പോസിറ്റീവാണെന്നാണ് റിപ്പോര്‍ട്ട് വന്നിരുന്നു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ചികില്‍സയിലുള്ളത്.
കഴിഞ്ഞ 10-ാം തീയതിയാണ് പനി ബാധിച്ച് ചികിത്സ തേടിയത്. റിപ്പോർട്ട് ചെയ്തത്. പൂന്നൈ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.നിപ പ്രോട്ടോക്കോൾ പ്രകാരം സംസ്ക്കാരം നടത്തും സംസ്ഥാനത്ത് കഴിഞ്ഞ 6 വർഷത്തിനിടെ 21 പേർ നിപബാധിച്ച് മരിച്ചു.
Home News Breaking News സംസ്ഥാനത്ത് വീണ്ടും നിപ മരണം;പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്