മണ്ണിനടിയില്‍ കുടുങ്ങിയ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം : സൈന്യം 2 മണിക്കെത്തും, നേവി സംഘം പുഴയിൽ പരിശോധന തുടരുന്നു

Advertisement

ന്യൂഡല്‍ഹി: അര്‍ജുന്‍ രക്ഷാദൗത്യത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈന്യത്തോട് സംഭവസ്ഥലത്തേക്ക് തിരിക്കാന്‍ നിര്‍ദേശം നല്‍കി. ബെല്‍ഗാം യൂണിറ്റിലെ അംഗങ്ങളാകും 2 മണിയോടെ സ്ഥലത്തെത്തുക. തിരച്ചിലിന് സൈന്യമെത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉറപ്പ് നല്‍കിയതായി അര്‍ജുന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. സംഭവ സ്ഥലത്തേക്ക് തിരിക്കാന്‍ പ്രധാനമന്ത്രി സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി സുരേഷ് ഗോപി പറഞ്ഞു. തിരച്ചിലിന് സഹായവുമായി ഇസ്രോയുമുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

അപകടസമയത്തെ ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമാക്കാനായി ഇസ്രോയുടെ സഹായം തേടിയിരുന്നു. ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യതയാണ് ഇതിലൂടെ തേടുന്നത്. മണ്ണിടിഞ്ഞ സ്ഥലത്ത് ആറ് മീറ്റര്‍ താഴെ ലോഹഭാഗത്തിന്റെ സാന്നിധ്യം ഇന്നലെ റഡാറില്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ചുള്ള തിരച്ചിലാണ് ഇന്ന് നടക്കുന്നത്.
ഇതിനിടെ ഗംഗാവലി പുഴയിൽ നേവിയുടെ സ്കൂമ്പാ സംഘം പരിശോധന നടത്തുന്നു.

Advertisement