അര്‍ജുനെ കണ്ടെത്താൻ സൈന്യം എത്തി കാലാവസ്ഥ പ്രതികൂലം, മുഖ്യമന്ത്രി മടങ്ങി

Advertisement

ബെംഗ്ലൂരു: അര്‍ജുന് വേണ്ടിയുള്ള രക്ഷാദൗത്യത്തിന് സൈന്യം എത്തി. ബെല്‍ഗാം യൂണിറ്റിലെ 40 അംഗ സംഘമാണ് സ്ഥലത്തെത്തിയത്. എന്നാൽ സൈന്യം എത്തിയപ്പോൾ തന്നെ കനത്ത മഴയും ആരംഭിച്ചു. ഷിരൂരിൽ സംഭവസ്ഥലത്തെത്തിയ മുഖ്യമന്ത്രി സിദ്ധാ രാമയ്യ സൈന്യത്തിൻ്റെ ചുമതലയുള്ള മേജർ അഭിഷേകുമായി സംസാരിച്ചു. അതി
ശക്തമായ കാറ്റും മഴയും രക്ഷാദൗത്യത്തിന് വിഘാതമായി തുടരുകയാണ്. രാവിലെ മുതൽ മണ്ണ് നീക്കം ചെയ്യൽ തുടരുകയാണ്. സൈന്യം എത്തിയെങ്കിലും തിരച്ചിൽ തുടങ്ങിയിട്ടില്ല.