നിപ: കേന്ദ്ര സംഘം കേരളത്തിലേക്ക്

Advertisement

കോഴിക്കോട്: നിപ മരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്കേന്ദ്ര സംഘം കേരളത്തിലേക്ക്.
രോഗ നിയന്ത്രണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ കേന്ദ്ര നിർദ്ദേശം നൽകി.
രോഗം സ്ഥിരീകരിച്ച ആളുടെ കുടുംബത്തിലും അയൽവാസികളിലും ലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും.
കഴിഞ്ഞ 12 ദിവസങ്ങളിൽ ഉണ്ടായ സമ്പർക്ക പട്ടിക തയ്യാറാക്കും .

രോഗിയുമായി സമ്പർക്കം പുലർത്തിയവരെ ക്വാറന്റൈൻ ചെയ്യും .
കൂടുതൽ സാമ്പിലുകൾ ലാബുകളിൽ പരിശോധനയ്ക്ക് അയക്കും.
വൺ ഹെൽത്ത് മിഷനിൽ നിന്നുള്ള സംഘത്തെയാണ് അയയ്ക്കുക.
സംസ്ഥാനത്തിന്റെ അഭ്യർത്ഥന അനുസരിച്ച്
ഐസിഎം ആർ , മോണോക്ലോണൽ ആൻറി ബോഡികൾ അയച്ചു .
അധിക സാമ്പിളുകൾ പരിശോധിക്കുന്നതിന് ബി എസ് എൽ 3 കോഴിക്കോട്ട് എത്തി.

Advertisement