അർജുൻ്റെ വീട്ടിൽ കർണ്ണാടകത്തിലെ കോൺഗ്രസ് നേതാവ് സന്ദർശനം നടത്തി

Advertisement

കോഴിക്കോട്:അർജുന്റെ കോഴിക്കോട്ടെ വീട്ടിൽ കർണാടക പിസിസി ജനറൽ സെക്രട്ടറി ടി.എം.ഷാഹിദ് തെക്കിൽ സന്ദർശനം നടത്തി.രക്ഷാപ്രവർത്തനം നടക്കുന്നത് നല്ല രീതിയിലാണെന്ന് അദ്ദേഹം പറഞ്ഞു.
കർണാടക പോലീസ് എഫ്ഐആർ എല്ലാം കൃത്യമായി തന്നെ ഇട്ടിട്ടുണ്ട്.അന്ന് കർണാടകയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.ഷിരൂർ റിമോർട്ട് ഏരിയയുമാണ്
അതുകൊണ്ടാണ് ഇവിടെ രക്ഷാപ്രവർത്തനം തുടക്കത്തിൽ ത്വരിതപ്പെടുത്താൻ കഴിയാതെ പോയത്.
അവിടെ നടക്കുന്ന കാര്യങ്ങളും വീട്ടുകാർക്ക് ലഭിക്കുന്ന വിവരങ്ങളും തമ്മിൽ ചെറിയ വ്യത്യാസമുണ്ട്
വീട്ടുകാരുടെ ആക്ഷേപങ്ങൾ വൈകാരികമായ പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു