നെടുമങ്ങാട് സ്വദേശിയായ 85 കാരനെ കരമനയാറ്റിൽ കാണാതായി

Advertisement

തിരുവനന്തപുരം: കരമനയാറ്റിൽ 85 – കാരനെ കാണാതായി.അരുവിക്കര ഇരുമ്പ ക്ഷേത്രത്തിന് സമീപത്തെ കടവിലാണ് കാണാതായത്.ക്ഷേത്ര കുളത്തിൽ രാവിലെ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് കാണാതായത്.നെടുമങ്ങാട് പത്താം കല്ല് സ്വദേശി കൃഷ്ണൻ നായർ,രാവിലെ വീട്ടിൽ നിന്ന് അമ്പലത്തിൽ പോകാനായി ഇറങ്ങിയതാണ്.ഉച്ചയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്നാണ് വീട്ടുകാർ തെരഞ്ഞെത്തിയപ്പോഴാണ് ക്ഷേത്ര കടവിന് സമീപത്ത് കാറും ചില വസ്തുക്കളും കണ്ടെത്തിയത്.കുളത്തിൽ മുങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം.അരുവിക്കര പോലീസും ഫയർഫോഴ്സും സ്കൂബാ ടീമും സ്ഥലത്തെത്തി തെരച്ചിൽ നടത്തി.