കൊല്ലത്ത് വിജിലൻസ് കോടതി ; സർക്കാർ ഉത്തരവിൽ വൻ കൃത്രിമം അന്വേഷണം വേണമെന്നാവശ്യം

Advertisement

കൊല്ലം:
വിജിലൻസ് കോടതി കൊല്ലത്ത് എന്നത് മാറ്റി കൊട്ടാരക്കരയ്ക്ക് ആക്കിയ സർക്കാർ ഉത്തരവിൽ വൻ കൃത്രിമങ്ങൾ നടന്നതായി കണ്ടെത്തൽ.
വിജിലൻസ് കോടതി കൊല്ലം സെൻ്ററിൽ തന്നെ വേണമെന്ന, സമീപ ദിവസങ്ങളിലുണ്ടായ ഫുൾ കോർട്ട് തീരുമാനം ഒളിപ്പിച്ച്, കഴിഞ്ഞ മാർച്ച് മാസത്തിലെ ഹൈക്കോടതിയുടെ കത്ത് ആധാരമാക്കിയാണ് ഉത്തരവ് പൊടുന്നനെ ഇന്നലെ പുറപ്പെടുവിച്ചത്.

കൊല്ലത്ത് സർക്കാർ വക ഒഴിഞ്ഞ കെട്ടിടമില്ല എന്നത് കള്ളമാണ്.
കൊട്ടാരക്കരയിൽ വിജിലൻസ് ഡയറക്ടർ ഒഴിഞ്ഞ സർക്കാർ കെട്ടിടം കണ്ടെത്തിയെന്ന് ഉത്തരവിൽ പറയുന്നു. കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ IX/64 നമ്പർ കെട്ടിടം കണ്ടെത്തി എന്നാണ് ഉത്തരവിൽ കാണുന്നത്. നേരത്തെ പോക്സോ കോടതി നടന്ന കെട്ടിടം ആണെന്നും പറയുന്നു.
അന്വഷണത്തിൽ പൊട്ടിപ്പൊളിഞ്ഞ നിലവിലെ കൊട്ടാരക്കര ബാർ അസോസിയേഷൻ ഹാളിന്റെ കെട്ടിട നമ്പരാണ് എന്ന് ബോധ്യപ്പെട്ടു.
അത് ഒഴിഞ്ഞ കെട്ടിടവും അല്ല, ഇപ്പോൾ സർക്കാർ വകയുമല്ല.
കോർട്ട് കോംപ്ലക്സിന് ജുഡീഷ്യറിക്ക് കൈമാറിയ വസ്തുവിലെ പഴയ കെട്ടിടമാണ്.
അത് ഒഴിഞ്ഞ സർക്കാർ കെട്ടിടമെന്ന് റിപ്പോർട്ട് നൽകിയ വിജിലൻസ് ഡയറക്ടർ ആരുടെ ചട്ടുകം ആയിട്ടാണ് പ്രവർത്തിച്ചതെന്ന് കണ്ടെത്തണം. ഇതിന് പിന്നിലെ ഗൂഢാലോചനയും പുറത്തുകൊണ്ടുവരണം.
ഇങ്ങനെ കൃത്രിമങ്ങൾ അടങ്ങിയ ഒരു വ്യാജ സർക്കാർ ഉത്തരവ് നിലനിർത്തണമോ എന്ന് സർക്കാരും പരിശോധിക്കണമെന്നും
അഡ്വ. ബോറിസ് പോൾ ആവശ്യപ്പെട്ടു.