2024 ജൂലൈ 22 തിങ്കൾ
BREAKING NEWS
👉അർജുന് വേണ്ടിയുള്ള രക്ഷാദൗത്യം ഏഴാം ദിവസത്തിലേക്ക്, സൈന്യം അത്യാധുനിക റഡാർ ഉപയോഗിച്ചുള്ള പരിശോധന 11 മണിക്ക് തുടങ്ങും, പുഴയിലും തെരച്ചിൽ
👉ജമ്മുവിൽ ഭീകരാക്രമണം;ഒരു സൈനീകന് പരിക്ക്
👉തൃശൂർ പൂച്ചെട്ടിയിൽ കൊലക്കേസ് പ്രതിയായ നടത്തറ സതീഷ്(48) വെട്ടേറ്റ് മരിച്ചു
🌴കേരളീയം🌴
🙏 സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശി മരിച്ചു. ഇന്നലെ രാവിലെ 11.30 ഓടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരണം സ്ഥിരീകരിച്ചു . മരിച്ച 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ 4 പേര്‍ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണ്. ഇവരുടെ സ്രവം പരിശോധനക്ക് അയച്ചു.
🙏നിപ രോഗലക്ഷണവുമായി ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സാഹചര്യത്തില്‍ ആശുപത്രിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി അധികൃതര്‍. അത്യാവശ്യമുള്ളവര്‍ മാത്രം ഒപി പരിശോധനക്ക് എത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്കും കര്‍ശന നിയന്ത്രണം.
🙏 കേരളത്തില്‍ ഒരു നിപ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നിര്‍ദേശങ്ങളുമായി കേന്ദ്രം. രോഗബാധിതരുടെ 12 ദിവസത്തെ സമ്പര്‍ക്കങ്ങള്‍ കണ്ടെത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക സംഘത്തെ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാന്‍ നിയോഗിക്കും.
🙏മലപ്പുറത്ത് നിപ
സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്ന 7 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ്. ആറ് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുളളത്. നിപ ബാധിച്ച് മരിച്ച 14
വയസുകാരന്റെ ബന്ധുക്കള്‍ക്കും രോഗലക്ഷണമില്ല.
🙏 വയനാട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീയാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം കേരളത്തില്‍ കനത്ത മഴയ്ക്ക് ശമനം. കണ്ണൂരും കാസര്‍കോട് ജില്ലകളിലും മാത്രമാണ് ഇന്ന് മഞ്ഞ അലര്‍ട്ടുള്ളത്.
🙏 കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടി റോഡിലുളള തെരച്ചില്‍ ഇനി റോഡില്‍ തുടര്‍ന്നേക്കില്ല. റോഡിലേക്ക് വീണ 90% മണ്ണും നീക്കിയെന്നും, ഇത്രയും തെരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയുമില്ലെന്നും കര്‍ണാടക റവന്യൂ മിനിസ്റ്റര്‍ വ്യക്തമാക്കി. ജിപിഎസ് സിഗ്നല്‍ കിട്ടിയ ഭാഗത്ത് ലോറിയില്ലെന്ന വിവരമാണ് തെരച്ചിലിന് ഉണ്ടായിരുന്നവര്‍ നല്‍കുന്നത്. അതിനാല്‍ കരയില്‍ ട്രക്ക് ഉണ്ടാവാന്‍ സാധ്യത വളരെ കുറവാണെന്നും കര്‍ണാടക റവന്യു മന്ത്രി വിശദീകരിച്ചു.
🙏 കര്‍ണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടിയുളള തിരച്ചില്‍ ഗംഗാവാലി പുഴയിലേക്ക്. തിരച്ചിലിനു വേണ്ടി കൂടുതല്‍ അത്യാധുനിക സംവിധാനങ്ങള്‍ സൈന്യം എത്തിക്കും. പൂണെയില്‍ നിന്നും ചെന്നൈയില്‍ നിന്നുമായി കൂടുതല്‍ റഡാറുകള്‍ അടക്കം കൊണ്ടുവരും.
🙏സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെന്‍ഷന്‍ വിതരണം ജൂലൈ 24 ന് തുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ . 1600 രൂപ വീതം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനുവേണ്ടി 900 കോടി രൂപ അനുവദിച്ചു.
🙏 മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മയ്ക്കായി ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഉമ്മന്‍ചാണ്ടി പൊതുപ്രവര്‍ത്തക പുരസ്‌കാരം രാഹുല്‍ഗാന്ധിക്ക്. ഒരുലക്ഷം രൂപയും നേമം പുഷ്പരാജ് രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം. ഡോ. ശശി തരൂര്‍ എംപി ചെയര്‍മാനായ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
🙏 വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയ ലൈന്‍മാനെതിരെ പരാതി നല്‍കിയ കുടുംബത്തെ ഇരുട്ടിലാക്കി വീണ്ടും കെഎസ്ഇബിയുടെ പ്രതികാര നടപടി. തിരുവനന്തപുരം അയിരൂര്‍ സ്വദേശി രാജീവാണ് പരാതിക്കാരന്‍.
🙏 ആമയിഴഞ്ചാന്‍ തോട്ടിലേക്ക് മാലിന്യം ഒഴുക്കി വിട്ടതിനെ തുടര്‍ന്ന് തമ്പാനൂരില്‍ പ്രവര്‍ത്തിക്കുന്ന പോത്തീസ് സ്വര്‍ണ്ണ മഹല്‍
പൂട്ടിച്ചു. ലൈസന്‍സില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചതെന്നും കണ്ടത്തി.
🙏 കുത്തിവെയ്പിനു പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധം. യുവതിയുടെ മൃതദേഹവുമായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയുടെ മുന്നില്‍ ബന്ധുക്കളും പൊതുപ്രവര്‍ത്തകരും പ്രതിഷേധിച്ചു. ആശുപത്രിയുടെ അനാസ്ഥമൂലമാണ് യുവതി മരിച്ചതെന്നാണ് ആരോപണം.
🙏 പെരിന്തല്‍മണ്ണയില്‍ ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം. പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അശ്റഫ്, മകന്‍ മുഹമ്മദ് അമീന്‍ എന്നിവരാണ് മരിച്ചത്. കൃഷിക്ക് വെള്ളം പമ്പു ചെയ്യുന്ന മോട്ടോര്‍ പുരയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടത്. അച്ഛന് ഷോക്കേറ്റപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകനും മരിച്ചതെന്നാണ് വിവരം.
🙏 മലപ്പുറത്ത് തോണി മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി കിഴക്കേതില്‍ റഫീക്കിന്റെ മകന്‍ ആഷിക്ക് (23), ചിയ്യാനൂര്‍ സ്വദേശി മേച്ചിനാത്ത് കരുണാകരന്റെ മകന്‍ സച്ചിന്‍ (23) എന്നിവരാണ് മരിച്ചത്.
🇳🇪 ദേശീയം 🇳🇪
🙏പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ പാര്‍ലമെന്റിലും ചെങ്കോട്ട മേഖലയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാന്‍ തീവ്രവാദികളെന്ന് അവകാശപ്പെടുന്ന സംഘത്തിന്റെ ഭീഷണിസന്ദേശം ലഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. സി.പി.എം. രാജ്യസഭാ എം.പി.മാരായ വി. ശിവദാസിനും എ.എ. റഹിമിനുമാണ് ഇന്നലെ രാത്രി വൈകി സിഖ് ഫോര്‍ ജസ്റ്റിസിന്റെപേരിലുള്ള സന്ദേശം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
🙏 ദുബൈ മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3 എന്ന ആഡംബര നൗകയ്ക്ക് നടന്‍ ആസിഫ് അലിയുടെ പേര് നല്‍കി. രജിസ്ട്രേഷന്‍ ലൈസന്‍സിലും പേര് മാറ്റും. സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫ് അലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരവും പിന്തുണയും അറിയിച്ചാണ് ഈ
പേരുമാറ്റമെന്ന് ഡി3 ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഷെഫീഖ് മുഹമ്മദ് അലി പറഞ്ഞു.
🙏 ഗുജറാത്തില്‍ ചാന്ദിപുര വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചാന്ദിപുര വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 65 ആയി. 12 ജില്ലകളിലെ വിവിധ ഗ്രാമങ്ങളിലും അഹമ്മദാബാദ്, വഡോദര, രാജ്കോട്ട്
തുടങ്ങിയ നഗരങ്ങളിലുമാണ് രോഗബാധിതരുള്ളത്.
🙏 കന്‍വര്‍ തീര്‍ത്ഥാടകര്‍ യാത്ര ചെയ്യുന്ന മുസഫര്‍ ജില്ലയിലെ വഴികളിലെ ഭക്ഷണ ശാലകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന യുപി സര്‍ക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായതോടെ ഉത്തര്‍ പ്രദേശില്‍ ജാഗ്രത കര്‍ശനമാക്കി.
🙏 മദ്യനയക്കേസില്‍ ജയിലില്‍ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വധിക്കാന്‍ ഗൂഡാലോചനയെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ജയിലിലിട്ട് പീഡിപ്പിച്ച് കെജ്രിവാളിന്റെ ആരോഗ്യം തകര്‍ക്കുകയാണ് ബിജെപി ലക്ഷ്യമെന്നും എഎപി എംപി സജ്ഞയ് സിംഗ് ആരോപിച്ചു.
🙏 യു.പി.യില്‍ കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച ബി.ജെ.പി. മുന്‍ എം.എല്‍.എ. ഉദയ്ഭന്‍ കര്‍വാരിയയെ നാലുവര്‍ഷത്തിന് ശേഷം ജയില്‍ മോചിതനാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശം. 1996-ല്‍ സമാജ്വാദി പാര്‍ട്ടി എം.എല്‍.എ.യായിരുന്ന ജവഹര്‍ യാദവിനെ കൊലപ്പെടുത്തിയ കേസില്‍ 2019 മുതല്‍ ശിക്ഷയനുഭവിച്ചുവരികയായിരുന്നു ഉദയ്ഭന്‍ കര്‍വാരിയ.
🙏 നൂഹ് ജില്ലയില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി ഹരിയാണ സര്‍ക്കാര്‍. ബള്‍ക്ക് എസ്.എം.എസ്. സര്‍വീസുകള്‍ക്കും നിരോധനമുണ്ട്. ഇന്നലെ വൈകീട്ട് ആറുമുതല്‍ ഇന്ന് വൈകീട്ട് ആറുവരെയാണ് നിരോധനം.
🇦🇽 അന്തർ ദേശീയം 🇦🇴
🙏 യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ യു.എസ്. പ്രസിഡന്റുമായ ജോ ബൈഡന്‍ പിന്മാറി. അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. രാജ്യത്തിന്റേയും പാര്‍ട്ടിയുടെയും നല്ലതിനായി മത്സരത്തില്‍നിന്ന് പിന്മാറുന്നുവെന്ന് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ജോ ബൈഡന്‍ വ്യക്തമാക്കി. യുഎസ് തിരഞ്ഞെടുപ്പിന് 4 മാസം മാത്രം ബാക്കിനില്‍ക്കേയാണ് ബൈഡന്റെ പിന്മാറ്റം.
🙏 ഭക്ഷണ ചലഞ്ച് നടത്തുന്നതിനിടെ ചൈനയിലെ 24-കാരിയായ ഇന്‍ഫ്ലുവന്‍സര്‍ക്ക് ദാരുണാന്ത്യം. തുടര്‍ച്ചയായി 10 മണിക്കൂറിലധികം ഭക്ഷണം കഴിക്കാനുള്ള വെല്ലുവിളികള്‍ ഏറ്റെടുത്തതായിരുന്നു 24കാരിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. പാന്‍ സിയാവോട്ടിംഗ് എന്ന യുവതിയാണ് മരണത്തിന് കീഴടങ്ങിയത്. ഇവര്‍ 10 കിലോ ഭക്ഷണം കഴിക്കാറുണ്ടായിരുന്നുവെന്ന് അവകാശപ്പെട്ടു.
⚽ കായികം🏏
🙏 പാരീസ് ഒളിംപിക്‌സ് ആരംഭിക്കാനിരിക്കെ വന്‍ പ്രഖ്യാപനവുമായി ക്രിക്കറ്റ് സംഘടനയായ ബി.സി.സി.ഐ. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് എട്ടരക്കോടി രൂപ സംഭാവന നല്‍കുമെന്ന് ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷാ വ്യക്തമാക്കി. സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.