ആലങ്ങാട് 21കാരി ജീവനൊടുക്കി; മനം നൊന്ത് ഭർത്താവ് ആശുപത്രി മുറിയിൽ തൂങ്ങിമരിച്ചു

Advertisement

എറണാകുളം ആലങ്ങാടിൽ ഭാര്യ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ്(21), ഭർത്താവ് ഇമ്മാനുവൽ(29) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് മരിയ വീടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചത്

ഇത് കണ്ടയുടൻ ഇമ്മാനുവൽ മരിയയെ മഞ്ഞുമ്മലിലുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ രാത്രി പത്തരയോടെ മരിയ മരിച്ചു. ഇതിന് പിന്നാലെ ആശുപത്രിയുടെ എക്‌സറേ മുറിയിൽ കയറി ഇമ്മാനുവൽ തൂങ്ങിമരിക്കുകയായിരുന്നു.
പുലർച്ചെ മൂന്ന് മണിയോടെയാണ് ആശുപത്രി ജീവനക്കാർ ഇമ്മാനുവലിനെ തൂങ്ങിയ നിലയിൽ കണ്ടത്. ഇരുവർക്കും ഒന്നര വയസ്സുള്ള കുട്ടിയും 28 ദിവസം മാത്രം പ്രായമുള്ള കുട്ടിയുമുണ്ട്.