റെയിൽവേ പാലത്തിൽ നിന്ന് നാലുപേർ പുഴയിലേക്ക് ചാടിയതായി സംശയം,മോഷ്ടാക്കളോ ദുരൂഹത

Advertisement

ചാലക്കുടി. റെയിൽവേ പാലത്തിൽ നിന്ന് നാലുപേർ പുഴയിലേക്ക് ചാടിയതായി സംശയം. റെയിൽവേ പാലത്തിലൂടെ നടന്നു പോകുന്നതിനിടെ എതിർ ദിശയിൽ ട്രെയിൻ വന്നുതോടെയാണ് യുവാക്കൾ അപകടത്തിൽപ്പെട്ടത്. ഇതര സംസ്ഥാനക്കാരായ നാലുപേരാണ് വെള്ളത്തിൽ വീണതെന്നറിയില്ല പ്രാഥമിക വിവരം.


ഇന്നലെ രാത്രി ഒരു മണിയോടുകൂടിയാണ് സംഭവം. തിരുവനന്തപുരം എക്സ്പ്രസ് വരുന്നത് കണ്ട് മൂന്നു യുവാക്കൾ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ഒരു യുവാവ് ട്രെയിൻ തട്ടി താഴേക്ക് വീഴുകയും ചെയ്തു. രേഖാമൂലം ലോക്കോ പൈലറ്റ് അറിയിച്ചതോടെയാണ് സംഭവം പുറത്തിറഞ്ഞത്. ഇതോടെ ചാലക്കുടി പുഴയിൽ സ്കൂമ്പാ ടീമിൻറെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഇതേസമയം ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ വ്യാജ സ്വർണം നൽകി നാല് യുവാക്കൾ പണം തട്ടിയതായി നാദാപുരം സ്വദേശി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പണം കൈക്കലാക്കിയ ശേഷം ഇതര സംസ്ഥാനക്കാരായ നാലു പേർ ഓടിരക്ഷപ്പെട്ടു എന്നാണ് പരാതിയിൽ പറയുന്നത്. ഇവർ തന്നെയാണോ അപകടത്തിൽപ്പെട്ടതെന്നാണ് പോലീസ് പരിശോധിക്കുന്നത്

Advertisement