മൂന്നിലവിൽ കടവ് പുഴയിൽ കല്ലട സ്വദേശി യുവാവ് മുങ്ങി മരിച്ചു

Advertisement

കോട്ടയം.  അഖിലാണ് മുങ്ങി മരിച്ചത്. 27 വയസായിരുന്നു.സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം ഉണ്ടായത് . പി എസ് സി കോച്ചിംഗ് സെൻ്ററിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് അഖിൽ.
സുഹൃത്തുക്കളായ അഞ്ച് പേരോടൊപ്പം ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമാണ് മൂന്നിലവ് കടവുപുഴ ഭാഗത്തേക്ക് എത്തിയത്. ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സും, നന്മ കൂട്ടം ടീം എമർജൻസി പ്രവർത്തകരും എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Advertisement