ബെംഗ്ലൂരൂ /കോഴിക്കോട്:
കർണ്ണാടകയിൽ അങ്കേലയിലെ ഷിരൂരിൽ കാണാതായ അർജുനും ലോറിക്കും വേണ്ടിയുള്ള കരസേനയുടെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു.
സൈന്യത്തിൻ്റെ മെറ്റൽ ഡിക്ടറ്റർ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്ത് 8 മീറ്റർ ആഴത്തിൽ മണ്ണ് നീക്കം ചെയ്തിട്ടും ഒന്നും കണ്ടെത്തിയില്ല. അർജു നെ കാണാതായി ഏഴാം ദിവസം വളരെ പ്രതീക്ഷാനിർഭരമാണെന്നവിലയിരുത്തൽ ഇതോടെ അസ്ഥാനത്തായി. ലോറി കരയിൽ ഇല്ലന്ന് സൈന്യം അറിയിച്ചു.നാളെ നേവിയുടെ നേതൃത്വത്തിൽ പുഴയിൽ പരിശോധന നടത്തും. പുഴയിൽ 40 മീറ്റർ അകലെ പുതിയ സിഗ്നൽ കിട്ടിയെന്ന് സൈന്യം അറിയിച്ചു. നാളെ അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് തിരച്ചിൽ തുടരും.
സൈന്യം വന്നിട്ടും കാര്യമുണ്ടായില്ലന്ന് അർജുൻ്റെ അമ്മ ഷീല പറഞ്ഞു.
റോഡിൽ വാഹനം ഇല്ലെന്നാണ് പറയുന്നത്.
സൈന്യത്തിൻ്റെ തിരച്ചിലിൽ വിഷമമുണ്ട്.
സൈന്യത്തിന് വേണ്ട നിർദേശം കേന്ദ്രം നൽകിയില്ല .
സൈന്യത്തെ ഒരു ഉപകരണവുമില്ലാതെ കൊണ്ടു വന്ന് കോമാളിയാക്കി.
ഇവിടുന്ന് പോയ ആരെയും കടത്തിവിടുന്നില്ല.
കള്ളന്മാരെ പോലെയാണ് മലയാളികളോട് പെരുമാറുന്നത്.
ഒരു കുഴിയിൽ ലോറി ഉണ്ടായേക്കുമെന്ന് പറഞ്ഞു.
അവിടെ ഇപ്പോൾ മണ്ണിട്ട് മൂടി.
ഇനി നാവികസേന വന്നിട്ട് എന്ത് ചെയ്യാനാണ്.
തൻ്റെ മകൻ ജീവനോടെ തിരികെ വരുമെന്ന പ്രതീക്ഷ അവസാനിച്ചതായും ഷീല പറഞ്ഞു.