സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

Advertisement

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി. പറളിക്കുന്ന് ഡബ്ല്യുഒഎല്‍പി സ്‌കൂള്‍, ജിഎച്ച്എസ്എസ് പനമരം, സെന്റ് തോമസ് എല്‍പി സ്‌കൂള്‍ നടവയല്‍ എന്നീ സ്‌കൂളുകള്‍ക്കാണ് കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാൽ പനമരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്ത്, പ്ലസ് വണ്‍, പ്ലസ് ടു വിഭാഗങ്ങള്‍ക്ക് ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്നും ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.