വാഹനാപകടത്തിൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

Advertisement

എറണാകുളം .വാഴക്കുളത്ത് പിക്കപ്പ് വാൻ കയറിയിറങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മാറമ്പിള്ളി എംഇഎസ് കോളജിലെ ഫാഷൻ ഡിസൈനിങ് വിദ്യാർഥിനി റെയ്‌സ ഫാത്തിമ (20) യാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം കോളജിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ വിദ്യാർഥിനി ഓടിച്ചിരുന്ന സ്കൂട്ടറിലേക്ക് ഒരു കാർ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ വിദ്യാർഥിനിയുടെ ശരീരത്തിലൂടെ മറ്റൊരു പിക്കപ്പ് വാൻ കയറിയിറങ്ങി. ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.