2024 ജൂലൈ 23 ചൊവ്വ
BREAKING NEWS
👉 അർജുന് വേണ്ടിയുള്ള തിരച്ചിലിൽ സന്നദ്ധ സംഘടനകൾക്ക് അനുമതിയില്ല, ഒരു ബന്ധുവിന് മാത്രം പ്രവേശനം
👉 അർജുൻ്റെ ബന്ധുവായ ജിതിനെ മാത്രം പോലീസ് വാഹനത്തിൽ രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലത്തേക്ക് കൊണ്ട് പോയി.
👉ഷിരൂർ:
രക്ഷാദൗത്യത്തിൻ്റെ ഏകോപന ചുമതല ജില്ലാ കളക്ടർക്ക്
👉ഷിരൂരിലെ ദുരന്തസ്ഥലത്തേക്ക് മാധ്യമ പ്രവർത്തകർക്കും അനുമതിയില്ല.
👉അർജുനെ കാണാതായി എട്ടാം ദിവസമായ ഇന്ന് നേവിയുടെയും സൈന്യത്തിൻ്റേയും നേതൃത്വത്തിൽ പുഴയിൽ പരിശോധന തുടങ്ങി
👉ഷിരൂരിൽ കലാവസ്ഥ തിരച്ചിലിന് അനുകുലം
👉 കേന്ദ്ര ബജറ്റ് അവതരണം രാവിലെ
11ന് ,നിർമ്മലാ സീതാരാമൻ്റെ ഏഴാമത്തെ ബജറ്റ് .
🌴കേരളീയം🌴
🙏 നിപ വൈറസ് രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 9 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ്. മലപ്പുറത്ത് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന 13 പേരുടെ സാമ്പിളുകളാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്. ഇവരില്‍ 9 പേരുടെ ഫലം ആണ് വന്നത്. മരിച്ച 14കാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 406 പേരാണുളളത്. ഇവരില്‍ 194 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തിലുണ്ട്. ഇവരില്‍ 139 പേര്‍ ആരാഗ്യ പ്രവര്‍ത്തകരാണ്.
🙏 നിപ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ 2 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്ത് വന്നത്. അമ്മയും മകളുമാണ് തിരുവനന്തപുരത്ത് നിപ നിരീക്ഷണത്തിലുണ്ടായിരുന്നത്.
🙏 അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് മേലടി സ്വദേശിയായ 14 വയസ്സുകാരന്‍ രോഗമുക്തി നേടി. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.
🙏 കണ്ണൂര്‍ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ ഫാമിലെയും കൂടാതെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും അടിയന്തിരമായി ഉന്മൂലനം ചെയ്ത് മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിക്കാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ ഉത്തരവായി.
🙏 എസ്എന്‍ഡിപിയെ കാവിവത്കരിക്കാന്‍ അനുവദിക്കില്ലെന്നും, മുസ്ലിം ലീഗിന്റെ വര്‍ഗീയത തുറന്നുകാട്ടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് പ്രതികരണം.
🙏 108 ആംബുലന്‍സ് ജീവനക്കാര്‍ അടിക്കടി സമരം ചെയ്യുന്നത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ സമരം ചെയ്യുന്നതിനെ കുറിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് കെ. ബൈജൂ നാഥ് നിര്‍ദ്ദേശം നല്‍കിയത്.
🙏 പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫയലുകള്‍ വച്ചു താമസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് ഉപ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ അടക്കമുള്ള പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
🙏 തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി. ഇന്നലെ ഉച്ചയോടെയാണ്ശക്തമായ മഴയോട് കൂടി മിന്നല്‍ ചുഴലി ഉണ്ടായത്. കനത്ത കാറ്റില്‍ വൈദ്യുത പോസ്റ്റുകള്‍ നിലംപതിച്ചു. ചാവക്കാട് പാപ്പാളിയിലും, തൃശൂര്‍ കോലഴിയിലുമടക്കം വിവിധയിടങ്ങളില്‍ വ്യാപക നഷ്ടമാണുണ്ടായത്.
🙏 നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ കുത്തിവെയ്പിനു പിന്നാലെ അബോധാവസ്ഥയിലാവുകയും, മരണപ്പെടുകയും ചെയ്ത കൃഷ്ണ തങ്കപ്പന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ .
🇳🇪ദേശീയം🇳🇪
🙏 മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. ആദായ നികുതി കുറയ്ക്കുന്നതടക്കം ജനകീയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമോയെന്നതാണ് ആകാംക്ഷ. റോഡ് വികസനം, റയില്‍വേ, തുറമുഖ വികസനം തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചേക്കും.
🙏 കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ വാഹനത്തിന്റെ സിഗ്നല്‍ ഗംഗാവലി നദിക്കടിയില്‍ നിന്ന് കിട്ടിയതായി സൈന്യം. പുഴയില്‍ കര ഭാഗത്ത് നിന്ന് 40 മീറ്റര്‍ അകലെയാണ് സിഗ്നല്‍ കിട്ടിയിട്ടുള്ളത്. ലോറി ചളിമണ്ണില്‍ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളാനാവില്ല.
🙏 കര്‍ണാടകയിലെ ദേശീയപാതയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലില്‍ കരഭാഗത്തെ പരിശോധന പൂര്‍ത്തിയാക്കിയെന്ന് സതീഷ് സൈല്‍ എംഎല്‍എ. ഇന്ന് മുതല്‍ പുഴയില്‍ കൂടുതല്‍ പരിശോധന നടത്തും
🙏 നീറ്റ് പരീക്ഷ വീണ്ടും
നടത്തണോ എന്നതില്‍ വാദം കേള്‍ക്കുന്നതിനിടെ ചോദ്യപേപ്പര്‍ ചോര്‍ച്ച ഒന്നിലധികം സംസ്ഥാനങ്ങളില്‍ നടന്നതിന് തെളിവുണ്ടോയെന്ന ചോദ്യവുമായി സുപ്രീംകോടതി. ഹര്‍ജിക്കാര്‍ ഇക്കാര്യം തെളിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
🙏 കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ തമിഴ്നാട്ടിലെ നാമക്കലില്‍ നിന്നുള്ള ശരവണന്‍ എന്ന ട്രക്ക് ഡ്രൈവറെയും ഏഴ് ദിവസമായി കാണാനില്ല. ശരവണന്റെ അമ്മയും ബന്ധുക്കളും ലോറി ഉടമയും ആറ് ദിവസമായി ഷിരൂരിലുണ്ട്. ശരവണനെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കണമെന്നും തമിഴ്നാട് സര്‍ക്കാര്‍ അതിനായി സമ്മര്‍ദ്ദം ചെലുത്തണമെന്നും ശരവണന്റെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നുണ്ട്.
🙏 ബിഹാറിന് പ്രത്യേക പദവി നല്‍കാനാവില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പാര്‍ലമെന്റില്‍ വിശദീകരിച്ച് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. 2012ല്‍ മന്ത്രിതല സമിതി നിര്‍ദ്ദേശം തള്ളിയതാണെങ്കിലും കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷി യോഗത്തില്‍ ബിഹാറിന് പ്രത്യേക പദവി സഖ്യകക്ഷിയായ ജെഡിയു ആവശ്യപ്പെട്ടിരുന്നു.
🙏 ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ റെയില്‍വെ ട്രാക്കില്‍ ഇരിക്കുകയായിരുന്ന രണ്ട് കുട്ടികള്‍ ട്രെയിനിടിച്ച് മരിച്ചു. രണ്ട് പേരും ചെവിയില്‍ ഇയര്‍ഫോണ്‍ വെച്ച് ഉച്ചത്തില്‍ പാട്ടു കേട്ടുകൊണ്ട് ഇരിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു.
🙏 ഇന്ത്യന്‍ നാവികസേന യുദ്ധക്കപ്പല്‍ ഐഎന്‍എസ് ബ്രഹ്‌മപുത്രയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു സേനാംഗത്തെ കാണാതായെന്ന് വിവരം. ഞായറാഴ്ച വൈകിട്ടോടെയാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തില്‍ നാവികസേന ആഭ്യന്തര അന്വേഷണത്തിന്
ഉത്തരവിട്ടു.
🙏 മന്ത്രിസ്ഥാനം പോയതിന് പിന്നാലെ രാജിഭീഷണി മുഴക്കി മധ്യപ്രദേശ് എം.എല്‍.എ. നാഗര്‍സിങ് ചൗഹാന്‍. മധ്യപ്രദേശിലെ മോഹന്‍ യാദവ് സര്‍ക്കാരില്‍ വനം- പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം.ചൗഹാനെ സ്ഥാനത്തുനിന്ന് നീക്കുകയും കോണ്‍ഗ്രസ് വിട്ട്
ബി.ജെ.പിയിലെത്തിയ രാംനിവാസ് റാവത്തിനെ മന്ത്രിയാക്കുകയുമായിരുന്നു.
🇦🇴 അന്തർദേശീയം 🇦🇽
🙏 ബംഗ്ലാദേശില്‍ നടക്കുന്ന സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുഎഇയില്‍ കൂട്ടംകൂടി പ്രതിഷേധിച്ച ബംഗ്ലാദേശ് പൗരന്മാര്‍ക്ക് അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതി ശിക്ഷ വിധിച്ചു. മൂന്ന് ബംഗ്ലാദേശ് പൗരന്മാര്‍ക്ക് ജീവപര്യന്തം തടവും 54 പേര്‍ക്ക് ജയില്‍ ശിക്ഷയുമാണ് വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും. ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പേരില്‍ യുഎഇയില്‍ തെരുവില്‍ ഇറങ്ങി നാശനാഷ്ടങ്ങള്‍ ഉണ്ടാക്കിയ കേസിലാണ് നടപടി എടുത്തത്.
🏑 കായികം 🏑
🙏 പാരിസ് ഒളിംപിക്സോടെ വിരമിക്കുമെന്ന പ്രഖ്യാപനം നടത്തി ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ്. ഈ മാസം 26ന് തുടങ്ങുന്ന തന്റെ നാലാമത്തെ ഒളിംപിക്സായ പാരീസ് ഒളിംപിക്‌സായിരിക്കും ഇന്ത്യന്‍ കുപ്പായത്തില്‍ ശ്രീജേഷിന്റെ അവസാന ടൂര്‍ണമെന്റ്.
🙏 ഒളിംപിക്സ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത സ്വര്‍ണ മെഡല്‍ നേട്ടത്തിന് ഉടമയായ അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതിയായ ഒളിംപിക് ഓര്‍ഡര്‍ സമ്മാനിക്കും. അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റി എക്സിക്യൂട്ടീവ് ബോര്‍ഡിന്റേതാണ് തീരുമാനം. 22 വര്‍ഷം നീണ്ട കരിയറില്‍ 150ല്‍ അധികം മെഡലുകള്‍ നേടിയിട്ടുള്ള അഭിനവ് ബിന്ദ്രയെ രാജ്യം പത്മ ഭൂഷണ്‍ പുരസ്‌കാരമടക്കം നല്‍കി ആദരിച്ചിട്ടുണ്ട്.