ശാസ്താംകോട്ട: ശൂരനാട് വടക്ക് പി എസ് പി റ്റി എം സ്കൂളിൽ ചാന്ദ്രദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു..
കുട്ടികൾ ബഹിരാകാശ യാത്രികരുടെ വേഷം ധരിച്ചു. ബഹിരാകാശ യാത്രയുടെ ദൃശ്യാവിഷ്കാരം നടന്നു. തുടർന്ന് മൈനാഗപ്പള്ളി ചിത്തിരവിലാസം സ്കൂളിൽ നിർമ്മിച്ച സെമി പ്ലാനിറ്റെറിയം സന്ദർശിച്ചു.

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തഗം ശ്രീ. ബിജു ഉദ്ഘാടനംചെയ്തു. പി റ്റി എ പ്രസിഡന്റ് ലത്തീഫ് പെരുംകുളം, അദ്ധ്യാപകരായ കിരൺ, മഞ്ജുഷ, ചിത്ര, നിസ്സ എന്നിവർ നേതൃത്വം നൽകി.