വടക്കാഞ്ചേരി വാഴക്കോട് പെട്രോൾ പമ്പിൽ വൻ തീപിടുത്തം,വന്‍ ദുരന്തം ഒഴിവായി

Advertisement

തൃശ്ശൂർ .വടക്കാഞ്ചേരി വാഴക്കോട് പെട്രോൾ പമ്പിൽ വൻ തീപിടുത്തം. പമ്പിൽ നിന്നും പുറത്തേക്ക് ഒഴുക്കിയ ഇന്ധനം കലർന്ന മലിനജലത്തിനാണ് തീ പിടിച്ചത്. ഒരു ബൈക്കും കത്തി നശിച്ചു.

രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. ഇന്ധനട്ടാങ്കിലെ വെള്ളം കലർന്ന ഇന്ധനം ടാങ്കിന് സമീപം പ്രത്യേക സൂക്ഷിച്ച് വച്ചിരുന്നു. ഇത് റോഡിലേക്ക് ഒഴുകി തീ ആളി പടരുകയായിരുന്നു.

തീ പടർന്നതോടെ പമ്പ് ജീവനക്കാർ തീ അണ യ്ക്കാനുള്ള ശ്രമം നടത്തി. ടാങ്കുകളിൽ നിന്നുള്ള വാൽവുകളും ഓഫ് ചെയ്തു..ഇത് വലിയ അപകടം ഒഴിവാക്കി. ഉടൻ പോലീസും മൂന്ന് യൂണിറ്റ് ഫയർഫോഴ്സും സ്ഥലത്തെത്തി. പൊലീസും അഗ്നിശമന ഉദ്യോഗസ്ഥരും പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്നു ഏറെ നേരം നടത്തിയ പരിശ്രമത്തിലുടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തീപിടുത്തം മൂലം ഷോർണൂർ സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല. അതേസമയം സംഭവത്തിൽ വടക്കാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Advertisement