ചാലക്കുടി. റെയിൽവേ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ തട്ടിപ്പ് സംഘത്തെ പോലീസ് പിടികൂടി. ഇതര സംസ്ഥാനക്കാരായ 4 പേരെ പെരുമ്പാവൂരിൽ നിന്നാണ് കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്. നാദാപുരം സ്വദേശിക്ക് വ്യാജ സ്വർണം നൽകി പണം തട്ടിയ സംഭവത്തിലാണ് നടപടി.
നാദാപുരം രാജേഷിന് നിധി നൽകാമെന്ന് പറഞ്ഞാണ് ചാലക്കുടിയിലേക്ക് വിളിച്ചുവരുത്തിയത്. 400000 രൂപ നൽകിയാൽ പെരുമ്പാവൂരിൽ താമസിക്കുന്ന തൻറെ സുഹൃത്തുക്കൾ നിധി നൽകുമെന്നാണ് കോഴിക്കോട് താമസിക്കുന്ന ഇതര സംസ്ഥാനക്കാരൻ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ വ്യാജ സ്വർണം നൽകി പണം കൈക്കലാക്കി നാല് ഇതര സംസ്ഥാനക്കാർ മുങ്ങി. ഇവരാണ് ഓടി രക്ഷപ്പെടുന്നതിനിടെ ട്രെയിൻ വന്നപ്പോൾ ചാലക്കുടി റെയിൽവേ പാലത്തിൽ നിന്നും താഴേക്ക് ചാടിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ പാലത്തിൽ നിന്ന് ചാടിയവർ രക്ഷപ്പെട്ടതായി മനസ്സിലായി. വ്യാജ വാഗ്ദാനം നൽകി പണം തട്ടിയെന്ന നാദാപുരം സ്വദേശിയുടെ പരാതിയിൽ മൂന്നു പേരെ കസ്റ്റഡിയിലെടുതു. മൂന്നുപേർ പുഴയിലേക്ക് ചാടുകയും ഒരാൾ ട്രെയിൻ തട്ടി പുഴയിലേക്ക് വീഴുകയും ആയിരുന്നു. ട്രെയിൻ തട്ടിയയാൾ പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലത്തെ രാത്രിയാണ് പ്രതികളെ ചാലക്കുടി പോലീസ് പിടികൂടിയത് നാലുപേരും ഒഡീഷ സ്വദേശികളാണെന്നാണ് കണ്ടെത്തൽ.