ബജറ്റിൽ കേരളത്തിനോടുള്ള അവഗണന, നിഷേധിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Advertisement

ന്യൂഡെല്‍ഹി. ബജറ്റിൽ കേരളത്തിനോടുള്ള അവഗണന, നിഷേധിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേരളത്തിൽ യുവാക്കളും സ്ത്രീകളും ഫിഷറീസും ഒന്നും ഇല്ലേ എന്നായിരുന്നു മറുചോദ്യം.പിന്നെ എങ്ങനെ അവഗണനയാകും.
എയിംസ് വരും, വന്നിരിക്കും അതിന് കേരളം കൃത്യമായി സ്ഥലം തരട്ടെ. സ്ഥലം എത്ര ഏറ്റെടുത്തിട്ടുണ്ടെന്നും സുരേഷ് ഗോപിയുടെ ചോദ്യം. ‘കോഴിക്കോട് കിനാലൂർ എന്ന് പറഞ്ഞപ്പോൾ പേര് പറയുന്നതാണോ പ്രധാനമെന്ന് മറുചോദ്യം’
150 ഏക്കറോളം സ്ഥലം ഏറ്റെടുത്തിട്ടുണ്ട് എന്ന ചോദ്യത്തിൽ അത്രയാണോ വേണ്ടതെന്നും സുരേഷ് ഗോപി