തിരുവനന്തപുരം. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തില്‍ നടപടി വൈകുന്നതില്‍ കുടുംബത്തിന് അതൃപ്തി. ആരോപണവിധേയനായ ഡോക്ടറേയും ആശുപത്രി സൂപ്രണ്ടിനെയും മാറ്റി നിറുത്തി അന്വേഷണം നടത്തണമെന്ന് മരിച്ച കൃഷ്ണയുടെ ഭര്‍ത്താവ് ശരത് പറഞ്ഞു. കുടുംബത്തിന്റെ പരാതിയില്‍ ബന്ധുക്കളില്‍ നിന്നും ഡോക്ടറില്‍ നിന്നും മെഡിക്കല്‍ സംഘം മൊഴിയെടുത്തു
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ കുത്തിവെപ്പ് എടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ച സംഭവത്തിലാണ് നടപടി വൈകുന്നത്. ആശുപത്രിയുടെ ഭാഗത്ത് നിന്ന് മരണത്തിന് മുമ്പും ശേഷവും ഗുരുതര വീഴ്ച ഉണ്ടായി എന്നാണ് കുടുംബത്തിന്റെ ആരോപണം. മരിച്ച കൃഷണയുടെ ഭര്‍ത്താവ് ശരത്തിന്റെ പരാതിയില്‍ ആരോഗ്യവകുപ്പ് ഡയറക്ടറാണ് അന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഇന്നലെ കുടുബംത്തില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും മൊഴിയെടുത്തു
ഡോക്ടറുടെ ഭാഗത്ത് വീഴ്ച ഉണ്ടായില്ലെന്നാണ് ആരോഗ്യവകുപ്പിന് ലഭിച്ച പ്രാഥമിക റിപ്പോര്‍ട്ട്. അതേസമയം, ഡി.എം.ഒ യുടെ വിശദ അന്വേഷണത്തിന് ശേഷമായിരിക്കും നടപടി വേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നാളെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേയ്ക്കുമെന്നാണ് സൂചന