റോഡുകളുടെ ശോചനീയാവസ്ഥ, ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Advertisement

കൊച്ചി. റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അരൂർ – തുറവുർ ഉയരപ്പാത സംബന്ധിച്ച വിഷയവും ഇതേ ഹർജികളിലാണ് കോടതി പരിഗണിച്ചു കൊണ്ടിരിക്കുന്നത്.
ജില്ലാ കളക്ടറുടെ യോഗത്തിലെടുത്ത തീരുമാനങ്ങളുടെ നടപടികൾ എവിടെ വരെയായെന്ന് അറിയിക്കാൻ കഴിഞ്ഞ തവണ അമിക്കസ് ക്യൂറിയ്ക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
ഉയരപ്പാത നിർമ്മാണം മൂലം ഗതാഗത തടസ്സവും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്നാണ് കോടതിയുടെ നിലപാട്. വിഷയത്തിൽ കളക്ടർ മൂക സാക്ഷിയായിരിക്കാൻ പാടില്ലെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു.