ഷുരൂർ. അർജുനായുള്ള തിരച്ചിൽ 9ആം ദിവസത്തിലേക്ക് കടക്കുമ്പോൾ ഏവരും ഉറ്റുനോക്കുന്നത് മലയാളിയായ റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള ദൗത്യത്തെക്കുറിച്ച്,മണ്ണിലും വെള്ളത്തിലും ഒരുപോലെ പരിശോധന നടത്താൻ കഴിയുന്ന അത്യാധുനിക ഉപകരണങ്ങളുമായാണ് ഇന്ദ്രബാലനും സംഘവും എത്തുക,ഡൽഹിയിൽനിന്നുള്ള അഞ്ച് സാങ്കേതികവിദഗ്ധരും ഇന്ദ്രബാലനൊപ്പം ചേരും
മേജർ ജനറൽ എം ഇന്ദ്രബാലന്റെ കയ്യിലുള്ള ഇന്റെലിജന്റ് ഒബ്ജെക്ട് ഡിറ്റെഷൻ സിസ്റ്റം രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായ ഷുരൂരിൽ വിജയിക്കുമെന്നാണ് പ്രതീക്ഷ
വെള്ളത്തിലും കരയിലും ഒരുപോലെ പ്രവർത്തിക്കാൻ കഴിയുന്ന സംവിധാനങ്ങളാണ് മേജർ ജനറൽ ഇന്ദ്രബാലന്റെ പക്കലുള്ളത്. 20 മീറ്റർ മുതൽ 30 മീറ്റർ വരെ ആഴത്തിൽ ലോഹ ഭാഗങ്ങൾ കണ്ടെത്താൻ സാധിക്കുന്ന സിസ്‌റ്റം ലഡാക്കിലും കശ്മീരിലുമടക്കാം പരീക്ഷണാ’ടിസ്ഥാനത്തിൽ ഉപയോഗിച്ച് വിജയം കണ്ട കരുത്തിലാണ് ഇന്ദ്രബാലൻ ഷുരൂരിലേക്കും എത്തുന്നത്
ജിപിആർ പരിശോധയിൽ ചെളിയും പാറയുമൊന്നും സിഗ്നൽലഭിക്കാൻ തടസ്സമാവില്ലെന്നതാണ് പ്രത്യേകത. കര, നാവികസേനകൾക്കൊപ്പം ചേർന്നാണ് ഇന്ദ്രബാലനും തിരച്ചിൽനടത്തുക. ചൊവ്വാഴ്ച വൈകീട്ടുതന്നെ സംഘം ബെംഗളുരുവിലെത്തിയിരുന്നു. ഡൽഹിയിൽനിന്നാണ് ഉപകരണം ഷുരൂരിൽ എത്തിക്കുന്നത്.തെരച്ചിൽ എവിടെ നിന്ന് തുടങ്ങണം എന്നതിന്റെ പ്ലാൻ ഇന്ന് രാത്രിയോടെ തയ്യാറാക്കി എത്രയും വേഗം ദൗത്യം ആരംഭിക്കാനാണ് ഇന്ത്യൻ ആർമിയിലെ മേജർ ജനറലായിരുന്ന എം. ഇന്ദ്രബാലന്റെ തീരുമാനം
റഡാർ ഉൾപ്പെടുന്ന രണ്ട് ഭീമൻ ഡ്രോണുകളും മാപ്പിങ് സിസ്റ്റവുമാണ് ജിപിആർ സംവിധാനത്തിന്റെ പ്രധാനപ്രത്യേകത