പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിന് തുണിത്തരങ്ങളും സ്റ്റേഷനറിയും നൽകി

Advertisement

തിരുവനന്തപുരം:
സോഷ്യൽ സർവ്വീസ് സൺഡേയോടനുബന്ധിച്ച് സാൽവേഷൻ ആർമി തിരുവനന്തപുരം ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ ശേഖരിച്ച തുണിത്തരങ്ങൾ (കൈലി ,നൈറ്റി, തോർത്ത്, ) സോപ്പ്, പേസ്റ്റ് ,ബ്രഷ് തുടങ്ങിയ സാധനങ്ങൾ
വനിതാ ശുശ്രൂഷകളുടെ ഡിവിഷണൽ ഡയറക്ടർ ലെഫ്.കേണൽ സോണിയ ജേക്കബ്ബിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന് കൈമാറി. ആശുപത്രി സൂപ്രണ്ട് ഡോ: സരിതാകുമാരി എൽ റ്റി.
ആർ എം ഒ ഡോ: ടിങ്കൂവിത്സൺ, സ്റ്റോർ സൂപ്രണ്ട് പത്മ ചന്ദ്രൻ ,നേഴ്സിങ് സൂപ്രണ്ട് മോളിക്കുട്ടി, ഡി ഡബ്ലിയു ഡി ഒ മേജർ ലിജിമോത്തോ, ജൂനിയർ ഭവന സംഘസെക്രട്ടറി മേജർ ലിൻസി യേശുദാസ് ,ഡിവിഷണൽ സെക്രട്ടറി മേജർ മോത്തോതോംപ്സൺ യൂത്ത് സെക്രട്ടറി മേജർ യേശുദാസ് ശാമുവേൽ
തുടങ്ങിയവർ ചടങ്ങിൽ
പങ്കെടുത്തു.

Advertisement