കൂടൽ ഇഞ്ചപ്പാറയിൽ പുലി, ആശങ്കയില്‍ നാട്ടുകാർ

Advertisement

പത്തനംതിട്ട. കൂടൽ ഇഞ്ചപ്പാറയിൽ പുലിയെ കണ്ടതായി നാട്ടുകാർ .പുലിയെന്ന സംശയിക്കുന്ന വന്യജീവിയുടെ വിദൂര ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു .നേരിൽ പുലിയെ കണ്ടെന്ന് പ്രദേശവാസിയായ ആത്മജ് പറഞ്ഞു.സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ക്യാമറ സ്ഥാപിച്ചു മടങ്ങി.

കഴിഞ്ഞദിവസം വൈകിട്ട് ആറര മണിയോടെയാണ് ഇഞ്ചപ്പാറയിലെ രാക്ഷസൻ പാറയ്ക്ക് മുകളിൽ പുലി കിടക്കുന്നത് കണ്ടതെന്ന് പ്രദേശവാസിയായ ആത്മജ് പറയുന്നു.ദൂരത്തുനിന്ന് ദൃശ്യങ്ങൾ പകർത്തിയശേഷം ,അടുത്തെത്തി ദൃശ്യങ്ങൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ പുലി പാറക്കെട്ടുകൾക്കിടയിലൂടെ ഓടി മാറി എന്ന ആത്മജ് വ്യക്തമാക്കുന്നു .പ്രദേശത്ത് താറാവുകളും കോഴികളും നഷ്ടപ്പെടുന്നത് പതിവാണ്

ഏതാണ്ട് ഒരു വർഷം മുൻപ് ഇഞ്ചപ്പാറ മേഖലയിൽ ഒരു പുലി വന വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ടിരുന്നു .അന്നുതന്നെ നാട്ടുകാർ രണ്ടും മൂന്നും പുലികളെ വരെ ഒരുമിച്ച് പ്രദേശത്ത് കണ്ടിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു .എന്തായാലും പ്രദേശത്തെത്തിയ വനവകുപ്പ് ഉദ്യോഗസ്ഥർ പാറയ്ക്ക് സമീപം ക്യാമറ സ്ഥാപിച്ചിട്ടുണ്ട് . പുലിയുടെ വിദൂര ദൃശ്യങ്ങൾ കൂടി പുറത്തുവന്നതോടെ പ്രദേശവാസികൾ ആശങ്കയിലാണ്

Advertisement