ലോറി തട്ടിയതിനു പിന്നാലെ മതിൽ ഇടിഞ്ഞു, സമീപത്തുണ്ടായിരുന്ന അഞ്ച് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു

Advertisement

കോഴിക്കോട് . കോയ റോഡ് തെരുവത്ത് ബസാറിൽ ലോറി തട്ടിയതിനു പിന്നാലെ മതിൽ ഇടിഞ്ഞുവീണ് അപകടം. സമീപത്തുണ്ടായിരുന്ന അഞ്ച് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു.

തെരുവത്ത് ബസാറിലെ ജീർണിച്ച കെട്ടിടത്തിൻ്റെ ഭാഗമാണ് ഇടിഞ്ഞ് വീണത്. അതിലൂടെ പോവുകയായിരുന്ന ലോറി മഴയിൽ കുതിർന്ന കെട്ടിടത്തിൽ ഇടിക്കുകയും ഇതോടെ ഒരു വശം തകർന്ന് നിലംപതിക്കുകയും ആയിരുന്നു. സമീപത്തുണ്ടായിരുന്ന കുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റു.

പരിക്കേറ്റ കുട്ടികളെ ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തിൻ്റെ അപകടാവസ്ഥ ഉടമയെ നേരത്തെ അറിയിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. എന്നാൽ, അക്കാര്യം ഉടമ ഗൗരവമായി എടുക്കാഞ്ഞതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാരുടെ പരാതി.

Advertisement