പത്തനംതിട്ട.ചിറ്റാർ, സീതത്തോട് പള്ളിപടിക്കൽ കാട്ടാന ആക്രമണം .പുലർച്ചെ മൂന്നു മണിയോടെ ആണ് കാട്ടാന ആക്രമണം ഉണ്ടായത്. ജനിലിലൂടെ ആനയെ ശബ്ദം വെച്ച് ഓടിക്കാൻ ശ്രമിക്കവേ കാട്ടാന ജനൽ ചില്ലുകൾ തുമ്പി കൈ വെച്ച് തല്ലിപൊട്ടിക്കുകയായിരുന്നു. വീട്ടുമുറ്റത്തുള്ള തെങ്ങും വാഴയും നശിപ്പിക്കുയും ചെയ്യ്തു…. ഫോറെസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും സ്ഥലത്ത് എത്തിയില്ല എന്നാണ് നാട്ടുകാരുടെ പരാതി . വീടിനുള്ളിൽനിന്ന് തന്നെ പടക്കമെറിഞ്ഞും ശബ്ദമുണ്ടാക്കിയും വീട്ടുടമ തന്നെയാണ് ആനയെഏറെനേരത്തിനുശേഷം പ്രദേശത്ത് നിന്ന് ഓടിച്ചത്