നാലു വൈദിക വിദ്യാർഥികൾക്ക് എച്ച് വൺ എൻ വൺ

Advertisement

കൊച്ചി.കരുമാലൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ കാർമൽ സെമിനാരിയിലെ നാലു വൈദിക വിദ്യാർഥികൾക്ക് എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ആണ് നാലു പേർക്ക് ലക്ഷണങ്ങൾ കണ്ടെത്തുകയും, തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തത്. രോഗം സ്ഥിരീകരിച്ചവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെമിനാരിയിൽ താമസിക്കുന്ന ബാക്കിയുള്ളവരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു

Advertisement