എസ്എന്‍ഡിപി യുടെ മൂല്യം എംവി ഗോവിന്ദൻ തിരിച്ചറിഞ്ഞതിൽ സന്തോഷം, വെള്ളാപ്പള്ളി

Advertisement

ആലപ്പുഴ. എസ്എന്‍ഡിപിക്കെതിരായ എംവി ഗോവിന്ദന്റെ വിമർശനം.എസ്എന്‍ഡിപി യുടെ മൂല്യം എംവി ഗോവിന്ദൻ തിരിച്ചറിഞ്ഞതിൽ സന്തോഷം. തെരഞ്ഞെടുപ്പ് തോൽവിയുടെ എല്ലാ കാരണങ്ങളും സിപിഎമ്മിന്നു പൊതുജനത്തോട് വിശദീകരിക്കാൻ ആകില്ല, പ്രശ്നാധിഷ്ഠിതമായി നല്ലതിനെ നല്ലതെന്നും ചീത്തതിനെ ചീത്തത് എന്നും പറയും. സത്യം പറയുമ്പോൾ താൻ സംഘപരിവാർ ആണെന്ന് പറയരുത് എന്നും വെള്ളാപ്പള്ളി.

എസ്എൻഡിപിയെ കാവിവൽക്കരിക്കാനോ ചുവപ്പ് പുതപ്പിക്കാനോ താനില്ല.തെരഞ്ഞെടുപ്പ് തോൽവി സാധാരണക്കാരനെ മറന്നതിന്റെ ഫലം. സാധാരണക്കാരന് വേണ്ട ഒരിടങ്ങളിലും ഒന്നുമില്ല. മാവേലി സ്റ്റോറുകളിൽ പാറ്റ പോലും കയറുന്നില്ല.


മുസ്ലിം പ്രീണനമാണ് മറ്റൊരു കാരണം. അടിസ്ഥാന വർഗ്ഗത്തെ മറന്നുകൊണ്ട് ന്യൂനപക്ഷ പ്രീണനം നടത്തി
ആലപ്പുഴയിലെ മുസ്ലിം സ്ഥാനാർഥിക്ക് മുസ്ലിം സ്വാധീന മേഖലയിൽ നിന്നുപോലും വോട്ട് കിട്ടിയില്ല, വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.

പരാജയത്തിൻ്റെ കാരണം അണികൾക്കറിയാം.സംസ്ഥാന സെക്രട്ടറിക്ക് എല്ലാം പുറത്ത് പറയാനാകില്ല.എസ്എന്‍ഡിപി യെ കുറിച്ച് പറയുന്നത് അംഗീകാരം. സമുദായം പ്രസക്തമെന്ന് സിപിഐഎമ്മിന് മനസിലായെങ്കിൽ സന്തോഷം


വെള്ളാപ്പള്ളി നടേശന്റെ മകനു എന്‍ഡിഎ ബന്ധവും ഭാര്യക്ക് ആര്‍എസ്എസ് ബന്ധവുമെന്ന വിമർശത്തിന് എന്റെ കുടുംബത്തെ നന്നാക്കാൻ സിപിഎം നോക്കേണ്ട എന്ന മറുപടി.
ആര്‍എസ്എസിനു വളരാൻ അവസരം കൊടുക്കാതിരിക്കേണ്ടത് സിപിഐഎമ്മിന്റെ ജോലി. പ്രവർത്തകർക്ക് അംഗീകാരം കിട്ടാതെ പോയതാണ് സിപിഐഎമ്മിൽ നിന്ന് ആർഎസ്എസിലേക്ക് ഒഴുക്ക് കൂടാൻ കാരമെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.