മലപ്പുറം.ജില്ലയിലെ നിപ ആശങ്ക ഒഴിയുന്നു. പുതുതായി പുറത്ത് വന്ന 16 സ്രവ സാമ്പിളുകൾ നെഗറ്റീവ്.എല്ലാവരും ലോ റിസ്ക് വിഭാഗത്തിൽ ഉള്ളവരാണ്. ഇതുവരെയായി ആകെ 58 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി രോഗലക്ഷണവുമായി മൂന്ന് പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
ആകെ 21 പേരാണ് മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളെജുകളിലായി ചികിത്സയിലുള്ളത്.ഇവരിൽ 17 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്.
ഇന്നലെ പുതുതായി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത് 12 പേരെയാണ്. ഇവരെല്ലാവരും സെക്കൻഡറി കോണ്ടാക്ട ലിസ്റ്റിൽ ഉൾപ്പെടുന്നവരാണ്.ഇതോടെ ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആയി. 220 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്.