വാർത്താനോട്ടം

Advertisement

2024 ജൂലൈ 25 വ്യാഴം

BREAKING NEWS

👉 ഷിരൂർ രക്ഷാ ദൗത്യം പുനരാരംഭിച്ചു ,നെഞ്ചിടിപ്പോടെ പത്താം നാൾ

👉കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തിലേക്ക്.

👉അര്‍ജുന്റെ ലോറി ഗംഗാവലി നദിയില്‍ ഉണ്ടെന്ന് പോലിസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ട്രക്കിനുള്ളില്‍ അര്‍ജുന്‍ ഉണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനാണ് പ്രഥമ പരിഗണന.

👉ദൗത്യത്തിന് വിഘാതം സൃഷ്ടിക്കും വിധത്തില്‍ മുകളില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുകയാണ് ആദ്യപടി.

🌴കേരളീയം🌴

🙏 അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യവുമായി ബന്ധപ്പെട്ട് കരസേനയും നാവികസേനയും ആക്ഷന്‍ പ്ലാന്‍ മുന്നോട്ട് വച്ചു. ട്രക്ക് പുറത്ത് എടുക്കുക എന്നതിനല്ല പ്രഥമ പരിഗണന അര്‍ജുനെ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണനയെന്ന് സൈന്യം അറിയിച്ചു.

🙏 അര്‍ജുന്റെ ട്രക്ക് ഗംഗാവലി നദിയില്‍ തലകീഴായി മറിഞ്ഞ നിലയിലാണ് ഉളളതെന്ന് ഉത്തര കന്നട എസ്പി നാരായണ. അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് ലക്ഷ്യം കാണുമെന്നും മാധ്യമങ്ങള്‍ തെരച്ചില്‍ തടസ്സപ്പെടുത്തരുതെന്നും സതീഷ് കൃഷ്ണ സെയില്‍ എംഎഎല്‍ അഭ്യര്‍ത്ഥിച്ചു.

🙏 കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി ഗംഗാവലി നദിയില്‍ ഉണ്ടെന്ന് പോലിസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍, നാവിക സേനയുടെ സംഘം ഇന്നലെ നദിയിലേക്ക് തിരച്ചില്‍ നടത്താന്‍ വേണ്ടി പോയെങ്കിലും അതിശക്തമായ മഴയെ തുടര്‍ന്ന് തിരച്ചില്‍ നടത്താന്‍ കഴിയാതെ വന്നതോടെ മടങ്ങുകയായിരുന്നു. 3 ബോട്ടുകളിലായി 18 പേരാണ് നാവിക സേനയുടെ സ്പെഷ്യല്‍ സംഘത്തിലുളളത്.

🙏 കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിന്റെ നിര്‍ണായക ദിനമായ ഇന്ന് മഴ തടസമാകുമോയെന്ന് ഉത്കണ്ഠ. ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ഉത്തര കന്നഡജില്ലയില്‍ വ്യാപക മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നലെ അര്‍ജുന്റെ ലോറി ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നുവെങ്കിലും കനത്ത മഴയും കാറ്റും മൂലം ഇന്നലെ കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകാനായിരുന്നില്ല.

🙏 തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരളം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ, പാത്തിയും സജീവമായി തുടരുന്ന മണ്‍സൂണ്‍ പാത്തിയും മൂലം സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ പ്രത്യേക ജാഗ്രത വേണം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്.

🙏 ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍ പേഴ്സണായി നിയമിക്കാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു. കേരള ഹൈക്കോടതി മുന്‍ ആക്റ്റിങ് ചീഫ് ജസ്റ്റിസ് ആയിരുന്നു അദ്ദേഹം. മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല സമിതി ഏകകണ്ഠമായാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെ പേര് ഗവര്‍ണര്‍ക്ക് കൈമാറിയത്.

🙏 പാലക്കാട് ഡിവിഷന്‍ വിഭജിക്കാന്‍ നീക്കം എന്ന വാര്‍ത്ത പൂര്‍ണമായും തള്ളി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് . ഇത്തരം അഭ്യൂഹങ്ങള്‍ ഒരിക്കലും വിശ്വസിക്കരുതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. മന്ത്രിയാണ് പറഞ്ഞത് എന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍, മന്ത്രിക്ക് എവിടെ നിന്ന് കിട്ടി എന്ന് ചോദിക്കണം എന്നായിരുന്നു അശ്വിനി വൈഷ്ണവിന്റെ മറുപടി.

🙏 മൂന്നാറിലെ ഏലം കുത്തകപാട്ട ഭൂമിയിലെ നിര്‍മ്മാണങ്ങള്‍ ഒഴിപ്പിക്കാന്‍ ബുള്‍ഡോസറുകള്‍ അയക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രീം കോടതിയുടെ വനം പരിസ്ഥിതി ബെഞ്ചിന് മുമ്പാകെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

🙏 നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്നലെ പുറത്ത് വന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് മന്ത്രി വീണാ ജോര്‍ജ്. എല്ലാവരും ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്. ഇതുവരെയായി ആകെ 58 സാമ്പിളുകളാണ് നെഗറ്റീവായത്. അതേസമയം, രോഗ ലക്ഷണങ്ങളോടെ ഇന്നലെ മൂന്ന് പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

🙏 എഐവൈഎഫ് നേതാവ് ഷാഹിനയെ പാലക്കാട് മണ്ണാര്‍ക്കാടുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഷാഹിനയുടെ സുഹൃത്തായ എഐവൈഎഫ് നേതാവിനെതിരെ പരാതിയുമായി ഭര്‍ത്താവ് സാദിഖ്.

🙏 ഗാര്‍ഹിക പീഡന പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ യുവതിയെയും കുഞ്ഞിനെയും ഭര്‍ത്താവ് വീട്ടില്‍ കയറി വെട്ടി. കണ്ണൂര്‍ പയ്യന്നൂരിനടുത്ത് ഏഴിമല നരിമട സ്വദേശി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയേയും അഞ്ച് വയസുള്ള മകനെയുമാണ് രാജേഷ് വാക്കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏മിനിമം താങ്ങുവില വിഷയത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍ ഡല്‍ഹിയിലേക്കു വീണ്ടും മാര്‍ച്ച് നടത്തുമെന്നു കര്‍ഷകര്‍. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണു കര്‍ഷകരുടെ പ്രതികരണം.

🙏 പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ മാതൃകയാക്കണമെന്ന് ഡി.എം.കെ. എം.പി. ദയാനിധി മാരന്‍. ബി.ജെ.പി. ഇതര സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രബജറ്റില്‍ വിവേചനം കാണിച്ചുവെന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പരാമര്‍ശം.

🙏 മുംബൈയില്‍ ഐഎന്‍എസ് ബ്രഹ്‌മപുത്രയിലെ തീപിടിത്തത്തിനിടെ അപകടത്തില്‍പ്പെട്ട നാവികന്റെ മൃതദേഹം കണ്ടെത്തി. മുങ്ങല്‍ വിദഗ്ധരുടെ സംഘമാണു 3 ദിവസത്തിനു ശേഷം സീമെന്‍ സിതേന്ദ്ര സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്.

🙏 ഗുജറാത്തില്‍ ചാന്ദിപുര വൈറസ് രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഗുജറാത്തില്‍ ഇതുവരെ 38 കുട്ടികളാണ് വൈറസ് രോഗലക്ഷണങ്ങളുമായി മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. 117 പേരാണ് ചികില്‍സയിലുള്ളത്.

🙏 ജമ്മു കാശീമിരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്. ജമ്മു കാശ്മീരിലെ കുപ്വാരയിലെ കോവട് മേഖലയില്‍ ഇന്നലെ രാത്രിയാണ് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്. സ്ഥലത്ത് പരിശോധന നടത്തവേ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുയായിരുന്നു.

🇦🇽അന്തർദേശീയം🇦🇴

🙏 നിസ്സഹരായ ആളുകള്‍ ബംഗാളിലേക്ക് വന്നാല്‍ ഉറപ്പായും അവര്‍ക്ക് അഭയം നല്‍കുമെന്നും പ്രക്ഷുബ്ധമായ പ്രദേശങ്ങളോട് ചേര്‍ന്നുള്ള അഭയാര്‍ത്ഥികളെ പാര്‍പ്പിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ പ്രമേയമുണ്ടെന്നും ചൂണ്ടിക്കാട്ടിയ, ബംഗ്ലാദേശിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള, മമത ബാനര്‍ജിയുടെ അഭിപ്രായ പ്രകടനത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ശക്തമായ അതൃപ്തി അറിയിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍.

🏏 കായികം 🏑

🙏 നിത അംബാനി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ പാരീസില്‍ നടക്കുന്ന 142-ാമത് ഐഒസി സെഷനിലാണ് ഇന്ത്യയില്‍ നിന്നുള്ള ഐഒസി അംഗം എന്ന നിലയില്‍ ഏകകണ്ഠമായി നിത അംബാനി തിരഞ്ഞെടുക്കപ്പെട്ടത്.

🙏 ഒളിമ്പിക്സില്‍ നടന്ന മൊറോക്കോ- അര്‍ജന്റീന മത്സരത്തില്‍ ലോക ചാമ്പ്യന്‍മാര്‍ മൊറോക്കോയോട് ഏറ്റുമുട്ടി ആശ്വാസ സമനില നേടിയെന്നായിരുന്നു കളി നിര്‍ത്തിയതിന് പിന്നാലെയുള്ള ഫലം.

🙏രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം 1 വാര്‍ സിസ്റ്റത്തിലൂടെ ഇഞ്ചുറി ടൈമില്‍ അര്‍ജന്റീന നേടിയ ഗോള്‍ റഫറി പിന്‍വലിച്ചു. തുടര്‍ന്ന് മൂന്ന് മിനുട്ട് കാണികളില്ലാതെ ഇഞ്ചുറി ടൈമിലെ ബാക്കി സമയം കളി തുടര്‍ന്നെങ്കിലും വിജയം മൊറോക്കൊ സ്വന്തമാക്കി. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു അര്‍ജന്റീന തിരിച്ചുവരവ് നടത്തിയത്.